
ചെന്നൈ: തഞ്ചാവൂരില്‍ അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസില്‍ 50കാരിയെ സ്കൂള്‍ ജീവനക്കാരിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. ചൊവ്വാഴ്ച വൈകുന്നേരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സ്കൂളിലെ ടോയ്ലറ്റില് വച്ച് 50കാരി അഞ്ച് വയസുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിലാണ് നടപടി. നഗരത്തിലെ പ്രമുഖ സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എജ്യുക്കേഷന്‍ കോഓര്‍ഡിനേറ്ററായ 50കാരിയാണ്, അതേ സ്കൂളിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നഴ്സറി വിഭാഗത്തില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയെ ടോയ്ലറ്റിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഇവര്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍, അതേ സ്കൂളില്‍ പഠിക്കുന്ന മുതിര്‍ന്ന സഹോദരനോട് കുട്ടി താന്‍ നേരിട്ട ദുരനുഭവം വിവരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഇതിന് പിന്നാലെ അഞ്ച് വയസുകാരന്റെ മാതാപിതാക്കള്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. മൊഴി എടുത്ത ശേഷം കൗണ്‍സിലിംഗ് നല്കിയ ശേഷമാണ് കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചതെന്ന് പൊലീസ് പറഞ്ഞു. പോക്സോ ആക്ട് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് 50കാരിയെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Last Updated Mar 20, 2024, 4:58 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]