
കണ്ണൂര്‍: ഇപി ജയരാജന്റെ ഭാര്യയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കോണ്‍ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിരയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്ന പരാതിയിൽ കണ്ണൂര്‍ വളപട്ടണം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരം ഡിസിസി അംഗം ജോസഫ് ഡിക്രൂസിനെതിരെയാണ് കേസെടുത്തത്.
ജോസഫ് ഡിക്രൂസിനെതിരെ, കലാപശ്രമത്തിനുൾപ്പെടെ കേസെടുത്തത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനൊപ്പം പി.കെ.ഇന്ദിര ഇരിക്കുന്ന രീതിയിൽ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്ക് പേജിലൂടെ പ്രചരിപ്പിച്ചെന്നാണ് പരാതി. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പി.കെ.ഇന്ദിര നൽകിയ പരാതിയിലാണ് കേസെടുക്കാൻ നിർദേശം നൽകിയത്. നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ പൊലീസില്‍ പരാതി നല്കിയ കാര്യം ഇപി ജയരാജൻ വ്യക്തമാക്കിയിരുന്നു. വിഡി സതീശനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ടാണ് വിഷയത്തില്‍ ഇപി ജയരാജൻ പ്രതികരിച്ചത്. അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പ്രശസ്തനാണ് വിഡി സതീശനെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ഫോട്ടോ പ്രചരിപ്പിച്ചെന്നും ഇപി ജയരാജൻ ആരോപിച്ചിരുന്നു.
Last Updated Mar 20, 2024, 1:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]