
തൃശൂർ: തൃശൂരിലെ എൻ ഡി എ സ്ഥാനാർഥിയായെത്തിയതിന് പിന്നാലെയുള്ള സുരേഷ് ഗോപിയുടെ പല നീക്കങ്ങളും പലരെയും അമ്പരപ്പിക്കുന്നതാണ്. ബി ജെ പിയുടെ താര സ്ഥാനാർഥിയുടെ ഇന്നത്തെ പ്രചാരണവും മറിച്ചായിരുന്നില്ല. മുതിർന്ന കോൺഗ്രസ് നേതാവും കെ മുരളീധരന്റെ മണ്ഡലം രക്ഷാധികാരിയുമായ തേറമ്പിൽ രാമകൃഷ്ണന്റെയടക്കം വീട്ടിലാണ് സുരേഷ് ഗോപി ഇന്ന് രാവിലെ ആശംസ തേടിയെത്തിയത്. യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരന്റെ വിജയം തന്റെ ഉത്തരവാദിത്തമെന്നായിരുന്നു തേറമ്പിൽ പരസ്യ മറുപടി പറഞ്ഞത്. കെ കരുണാകരന്റെ ബന്ധുവീട്ടിലും സുരേഷ് ഗോപി ഇന്ന് സന്ദർശനം നടത്തിയിരുന്നു. കെ കരുണാകരന്റെ കുടുംബം ആരെയും ഗെറ്റൗട്ട് അടിക്കില്ലെന്നായിരുന്നു എല്ലാത്തിനും ഒടുവിൽ കെ മുരളീധരന്റെ പ്രതികരണം.
സംഭവം ഇങ്ങനെ
യു ഡി എഫ് ക്യാമ്പിനെ അമ്പരിപ്പിച്ചു കൊണ്ടായിരുന്നു എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഇന്നത്തെ പ്രചാരണ തുടക്കം. പൂങ്കുന്നത്തെ മുരളീമന്ദിരത്തോട് തൊട്ടു ചേർന്ന കെ കരുണാകരന്റെ ഭാര്യാ സഹോദരി സത്യഭാമയുടെ വീട്ടിലും തേറമ്പിൽ രാമകൃഷ്ണന്റെ വീട്ടിലും രാവിലെ തന്നെ സുരേഷ് ഗോപി എത്തി. കരുണാകരന്റെ ഭാര്യാ സഹോദരി സത്യഭാമയുടെ വീട്ടിൽ രാവിലെ ഏഴേമുക്കാലോടെ സുരേഷ് ഗോപി ബി ജെ പി നേതാക്കൾക്കൊപ്പമാണ് പ്രഭാത ഭക്ഷണത്തിനെത്തിയത്. സത്യഭാമയുടെ മകൻ ബാലൻ സുരേഷ് ഗോപിയെയും നേതാക്കളെയും സ്വീകരിച്ചു. ബന്ധുവീട്ടിലെത്തിയെങ്കിലും കരുണാകരന്റെ ശവകുടീരം സന്ദർശിക്കുന്നത് പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരിക്കുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
പിന്നാലെ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും മുരളിയുടെ മണ്ഡലം രക്ഷാധികാരിയുമായ തേറമ്പിലിനെ വീട്ടിലെത്തിക്കണ്ടു. യു ഡി എഫ് സ്ഥാനാർഥിയുടെ വിജയമാണ് തന്റെ ഉത്തരവാദിത്തമെന്നായിരുന്നു തേറമ്പിലിന്റെ പരസ്യ പ്രതികരണം. ഇതിന് പിന്നാലെയാണ് കരുണാകരന്റെ കുടുംബം ആരെയും ഗെറ്റ് ഔട്ട് അടിക്കില്ലെന്ന കമന്റുമായി കെ മുരളീധരൻ രംഗത്തെത്തിയത്.
അതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംബാസിഡർ ടൊവീനയ്ക്കൊപ്പമുള്ള ചിത്രം എൽ ഡി എഫ് സ്ഥാനാർഥി സുനിൽകുമാർ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിച്ചെന്ന പരാതി പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ടൊവിനോയുടെ ചിത്രം പ്രചരണത്തിന് ഉപയോഗിച്ചതിൽ സുനിൽകുമാറിനെതിരെ എൻ ഡി എ നേതാവ് രവികുമാർ ഉപ്പത്ത് നേരത്തെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. അത് ജില്ലയിലെ തെരഞ്ഞെടുപ്പ് സമിതി പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചു. അതേസമയം മന്ത്രി കെ രാജനൊപ്പം ഒല്ലൂർ മണ്ഡലത്തിലായിരുന്നു വി എസ് സുനിൽ കുമാറിന്റെ ഇന്നത്തെ പര്യടനം.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ക്ലിക്ക് ചെയ്യാം.
Last Updated Mar 19, 2024, 7:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]