
ഹരിപ്പാട്: കരുവാറ്റയിൽ ഫുട്ബോൾ മത്സരം കണ്ട് മടങ്ങിയ യുവാക്കളെ പല്ലന കുമാര കോടി പാലത്തിൽ ബൈക്ക് തടഞ്ഞു മർദ്ദിച്ച കേസിൽ രണ്ടു പേരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. കരുവാറ്റ വടക്ക് അശോകത്തിൽ അമൽ അശോക് (22) അഞ്ചു തെങ്ങിൽ അനന്ത കൃഷ്ണൻ (22) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 25 ന് രാത്രി പത്തരക്കായിരുന്നു സംഭവം.
ആറാട്ടുപുഴ സ്വദേശികളായ അസ്ലം (22), മുഹസിൻ (24) ഷഫീഖ് (25), ഷംനാദ് (22) എന്നിവർക്കാണ് പരുക്കേറ്റത്. കമ്പിവടി കൊണ്ടും മറ്റു അടിയേറ്റ ഇവർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു കാറിലും ആറു ബൈക്കുകളിലുമായി വന്ന പതിനഞ്ച് അക്രമി സംഘമാണ് യുവാക്കളെ മർദ്ദിച്ചത്. തൃക്കുന്നപ്പുഴ എസ് എച്ച് ഒ വി എസ് ശിവപ്രകാശ്, സീനിയർ സിപിഒ വിഷ്ണു, സിപിഒ മാരായ ജഗൻ, രാഹുൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Last Updated Mar 19, 2024, 7:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]