
കൊല്ലം: കേരള സർക്കാരിനു കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി കേരള, ബാച്ലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷകർ ഏതെങ്കിലും അംഗീകൃത പരീക്ഷ ബോർഡിന്റെ പ്ലസ് ടു യോഗ്യതാ പരീക്ഷ വിജയിച്ചിരിക്കണം.
എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ വിജയിക്കുന്നവർക്ക് മാത്രമേ ബാച്ലർ ഓഫ് ഡിസൈൻ കോഴ്സിന് ചേരാൻ അർഹതയുണ്ടാവുകയുള്ളു. തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രങ്ങളിൽ വെച്ച് പ്രവേശന പരീക്ഷ നടത്തുന്നതാണ്. പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. പ്രവേശന പരീക്ഷയ്ക്ക് ലഭിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സിലേക്കുള്ള പ്രവേശനം നടത്തുന്നത്.
www.iftk.ac.in അല്ലെങ്കിൽ www.lbscentre.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി 2024 മാർച്ച് 15 മുതൽ മേയ് 31 വരെ അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാവുന്നതാണ്. പൊതുവിഭാഗത്തിന് 1500 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷാ ഫീസ്.
വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി ഓൺലൈനായി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേന അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യേണ്ടതാണ്. കോഴ്സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 9447710275 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക..
Last Updated Mar 19, 2024, 7:48 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]