
അമേരിക്കൻ ഓട്ടോമൊബൈൽ ഭീമനായ ഫോർഡ് മോട്ടോഴ്സ് വീണ്ടും ഇന്ത്യൻ വാഹന വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതായിട്ടാണ് റിപ്പോർട്ടുകൾ. ചില വിപണികളിൽ എവറസ്റ്റ് എന്നറിയപ്പെടുന്ന പുത്തൻ തലമുറ ഫോർഡ് എൻഡവർ എസ്യുവി ഇന്ത്യയിൽ ആദ്യമായി ചെന്നൈയിൽ അടുത്തിടെ കണ്ടതിനാൽ ഈ ഊഹാപോഹങ്ങൾക്ക് ശക്തി കൂട്ടുന്നു. തായ്ലൻഡ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ എൻട്രി ലെവൽ വേരിയൻ്റായി പ്രവർത്തിക്കുന്ന ഫോർഡ് എവറസ്റ്റ് ട്രെൻഡ് ആണ് ചെന്നൈയിൽ കണ്ട മോഡൽ.
ഫോർഡ് എൻഡവർ എസ്യുവി ഇന്ത്യയിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ എത്താൻ സാധ്യതയുണ്ട്. മസിലൻ ലുക്കിലാകും പുത്തൻ വാഹനം എത്തുക എന്നാണ് റിപ്പോര്‍ട്ടുകൾ. ഒരുപക്ഷേ 2025-ന് മുമ്പ് ലോഞ്ച് നടന്നേക്കും. ഫോർഡ് ഇന്ത്യയിലേക്ക് സിബിയു യൂണിറ്റുകൾ ഇറക്കുമതി ചെയ്തേക്കാം. ഫോർഡിൻ്റെ ചെന്നൈ പ്ലാൻ്റ് ഉപയോഗിച്ച് ഭാവി ഉൽപ്പാദനവും നടത്താൻ പദ്ധതി ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. മുൻ എൻഡവർ പുതിയ മോഡലുമായി ചില ഘടകങ്ങൾ പങ്കിടുന്നതിനാൽ, ഫാക്ടറി നവീകരിക്കുന്നത് എളുപ്പമുള്ള പ്രക്രിയയായിരിക്കണം.
പുതിയ എൻഡവർ പൂർണ്ണമായും ബിൽറ്റ്-അപ്പ് (CBU) യൂണിറ്റായി ഇറക്കുമതി ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും, എസ്യുവിക്ക്, പ്രത്യേകിച്ച് അതിൻ്റെ പ്രാഥമിക എതിരാളിയായ ടൊയോട്ട ഫോർച്യൂണറുമായി താരതമ്യപ്പെടുത്തുമ്പോൾ, മത്സരാധിഷ്ഠിത വില നിലനിർത്താൻ സാധ്യതയുണ്ട്. ഫോർച്യൂണറിൻ്റെ മുൻനിര വകഭേദങ്ങൾക്ക് നിലവിൽ ചില സംസ്ഥാനങ്ങളിൽ ഏകദേശം 60 ലക്ഷം രൂപയാണ് വില. എൻഡവർ എസ്യുവിക്ക് ഈ വില പരിധിയേക്കാൾ അൽപ്പം കുറവായിരിക്കും ഫോർഡ് വില നിശ്ചയിക്കുകയെന്ന് പ്രതീക്ഷിക്കാം.
വിവിധ അന്താരാഷ്ട്ര വിപണികളിൽ, ഫോർഡ് എവറസ്റ്റ് 2.0 മുതൽ 3.0-ലിറ്റർ വരെയുള്ള വിവിധ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ നൽകുന്നു. കൂടാതെ 4×2, 4×4 പവർട്രെയിൻ കോൺഫിഗറേഷനുകളും പ്രത്യേക വേരിയൻ്റുകളിൽ ലഭ്യമാണ്. 12.4 ഇഞ്ച് വരെ വലിപ്പമുള്ള ഇൻഫോടെയ്ൻമെൻ്റും ഇൻസ്ട്രുമെൻ്റ് സ്ക്രീനുകളും ഉൾപ്പെടെയുള്ള വിപുലമായ സുരക്ഷയും സാങ്കേതിക സവിശേഷതകളും ഇത് പ്രദർശിപ്പിക്കുന്നു. ടോപ്പ്-ടയർ വേരിയൻ്റുകളിൽ ഒമ്പത് എയർബാഗുകൾ ലഭിക്കും. 10 സ്പീഡ് ഗിയർ ബോക്സുള്ളതായിരിക്കും പുത്തൻ എൻഡവർ എന്നും റിപ്പോര്‍ട്ടുകൾ ഉണ്ട്.
Last Updated Mar 19, 2024, 10:29 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]