
അബുദാബി: വിസാ രഹിത നയത്തില്‍ പുതിയ അപ്ഡേറ്റുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇനി 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് ഇനി പ്രീ എന്‍ട്രി വിസയില്ലാതെ പ്രവേശിക്കാനാകും.
110 രാജ്യങ്ങളില്‍ നിന്നുള്ളവര്ത്ത് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ വിസ ആവശ്യമാണ്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് (https://www.mofa.gov.ae/en/visa-exemptions-for-non-citizen) വഴി അറിയാം. ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയും വീസ ആവശ്യകതകളും വെബ്സൈറ്റ് സന്ദര്‍ശിച്ച് അറിയാം. അല്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്ററ്റി, സിറ്റിസണ്‍ഷിപ്പ്, പോര്‍ട്സ് സെക്യൂരിറ്റി ആന്‍ഡ് കസ്റ്റംസുമായി ബന്ധപ്പെടാം.
അതേസമയം ജിസിസി പൗരന്മാര്ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ വിസയോ സ്പോണ്‍സര്‍ഷിപ്പോ ആവശ്യമില്ലെന്ന് യുഎഇ ഡിജിറ്റല്‍ ഗവണ്മെന്റ് വ്യക്തമാക്കി. ഇവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ ജിസിസി രാജ്യത്തിന്റെ പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതി. വിദേശത്തുള്ളവരോട് മുൻകൂർ വീസ ക്രമീകരണങ്ങളിൽ നിന്ന് ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക അറിയുന്നതിന് https://www.visitdubai.com/en/plan-your-trip/visa-information എന്ന ലിങ്ക് സന്ദർശിക്കാൻ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. യോഗ്യരായവർ എത്തിച്ചേരുമ്പോൾ അവർക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡോടു കൂടി 30 ദിവസത്തേക്ക് സാധുവായ എൻട്രി വീസ ലഭിക്കും. ഇതിന് പുറമെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് എത്തിച്ചേരുമ്പോൾ 90 ദിവസത്തേക്ക് വിസ ലഭിക്കും.
Read Also –
വിസ ഓൺ അറൈവൽ രാജ്യങ്ങളിൽ ഇന്ത്യയില്ല. എന്നാൽ, ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യുഎസ്എ നല്കുന്ന വിസിറ്റ് വിസയോ പെര്‍മനന്റ് റെസിഡന്റ് കാര്‍ഡോ, യുകെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള റസിഡൻസ് വിസയോ കൈവശമുണ്ടെങ്കിൽ വിസ ഓൺ അറൈവൽ അനുവദിക്കുന്നു. ഇത് 14 ദിവസത്തെ താമസം അനുവദിക്കുകയും 14 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും നൽകുകയും ചെയ്യുന്നതാണ്. മുൻകൂർ വിസ ക്രമീകരണങ്ങൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ വിസ ഇളവ് വിഭാഗങ്ങളിൽ പെടാത്ത വ്യക്തികൾ യുഎഇയിൽ എത്തുന്നതിന് മുൻപ് സ്പോൺസർ നൽകുന്ന പ്രവേശന പെർമിറ്റ് നേടിയിരിക്കണം.
യുഎഇ വീസ ഓൺ അറൈവൽ അനുവദിക്കപ്പെട്ട രാജ്യങ്ങൾ
അല്‍ബേനിയ, അന്‍ഡോറ, അര്‍ജന്റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, അസര്ബൈജാന്, ബഹ്റൈന്‍, ബാര്‍ബഡോസ്, ബ്രസീല്‍, ബെലാറസ്, ബെല്‍ജിയം, ബ്രൂണെ, ബൾഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ഡെൻമാർക്ക്, എൽ സാൽവഡോർ, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഹംഗറി, ഹോങ്കോങ്, ചൈനയുടെ പ്രത്യേക ഭരണ പ്രദേശം ഐസ്ലാൻഡ്, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, കസാക്കിസ്ഥാൻ, കിരിബതി, കുവൈത്ത്, ലാത്വിയ, ലിച്ചെൻസ്ററീൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാലദ്വീപ്, മാൾട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസീലൻഡ്, നോർവേ, ഒമാൻ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, അയർലൻഡ്, റൊമാനിയ, റഷ്യ, സെന്റ് വിൻസെന്റും ഗ്രനേഡൈൻസും, സാൻ മറിനോ, സൗദി അറേബ്യ, സീഷെൽസ്, സെർബിയ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലോവേനിയ, സോളമൻ ദ്വീപുകൾ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമാസ്, നെതർലാൻഡ്സ്, യുകെ, യുഎസ്, യുക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ, ഹെല്ലനിക്, ബോസ്നിയ ഹെർസഗോവിന, അർമേനിയ, ഫിജി, കൊസോവോ.
Last Updated Mar 19, 2024, 5:57 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]