
ദോഹ – “തഖ്വയും സ്വബ്റുമാണ് റമദാൻ” എന്ന തലക്കെട്ടിൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) മദീന ഖലീഫ സോൺ റമദാൻ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു.
പ്രപഞ്ചനാഥൻ മനുഷ്യരുടെ മാർഗദർശനത്തിനായി അവതരിപ്പിച്ച ഖുർആനിൻ്റെ വസന്തത്തെ ഹൃദയത്തിലേക്ക് ആവാഹിച്ച് ജീവിതത്തിൻ്റെ സമരമുഖത്തേക്കിറങ്ങുകയാണ് വിശ്വാസികളുടെ ദൗത്യമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച എം.എം ശംസുദ്ദീൻ നദ്വി അഭിപ്രായപ്പെട്ടു. ആ ദൗത്യനിർവഹണത്തിനാവശ്യമായ ജീവിതസൂക്ഷ്മതയും വിശുദ്ധിയും ക്ഷമയും സ്ഥൈര്യവും നേടിയെടുക്കാനുള്ള പരിശീലനമാണ് റമദാൻ മാസമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആഴത്തിലുള്ള പഠനവും മനനവും ആവശ്യപ്പെടുന്നതാണ് ഖുർആനിന്റെ പ്രമേയങ്ങളും ശൈലിയുമെന്ന് സി.ഐ.സി വക്റ സോൺ പ്രസിഡൻ്റ് ഷാനവാസ് ഖാലിദ് പറഞ്ഞു.
സി.ഐ.സി മദീന ഖലീഫ സോൺ പ്രസിഡൻ്റ് അബ്ദുൽ ഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ കബീർ ഇ.കെ സ്വാഗതം പറഞ്ഞു. സി.ഐ.സി വൈസ് പ്രസിഡന്റ് അർഷദ് ഇ.സമാപനം നിർവഹിച്ചു.
സംഗമത്തിൻ്റെ ഭാഗമായി മലർവാടി വിദ്യാർഥികൾക്ക് വേണ്ടി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]