
കൊച്ചി ; കാക്കനാട്ടെ കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടുപേരെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജി.എസ്.ടി അഡിഷണൽ കമ്മിഷണർ മനീഷ് വിജയ്, സഹോദരി ശാലിനി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ക്വാർട്ടേഴ്സിലെ അടുക്കളയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന മാതാവ് ശകുന്തള അഗർവാളിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.
ഒരാഴ്ചയായി ജാർഖണ്ഡ് സ്വദേശിയായ മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും തിരികെ പ്രവേശിക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. കിട്ടാതായതോടെ ഉദ്യോഗസ്ഥർ വീട്ടിലെത്തുകയായിരുന്നു. ഈ സമയത്ത് കടുത്ത ദുർഗന്ധം വീട്ടിൽ നിന്ന് വമിക്കുന്നുണ്ടായിരുന്നു. ഇവർ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
മനീഷിന്റെയും ശാലിനിയുടെയും മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ ഇവർ വിവരം തൃക്കാക്കര പൊലീസിൽ അറിയിക്കുകയായിരുന്നു. മൃതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്, കൂട്ട ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]