
കോഴിക്കോട്: സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ ടെലഗ്രാമിലൂടെ വിൽപന നടത്തിയെന്ന പരാതിയിൽ പതിനെട്ടുകാരനായ വിദ്യാർത്ഥിക്കെതിരെ കേസ്. തിക്കോടി സ്വദേശി ആദിത്യ ദേവിനെതിരെയാണ്(18) കേസെടുത്തത്.
ക്ലാസ് മുറികളിൽ നിന്നും മറ്റും സഹപാഠികളുടെയും അദ്ധ്യാപകരുടെയും ചിത്രങ്ങൾ അവരറിയാതെ ആദിത്യ ദേവ് പകർത്തുകയായിരുന്നു. തുടർന്ന് ടെലഗ്രാം ചാനൽ വഴി 39 രൂപയ്ക്ക് ചിത്രങ്ങൾ വിൽപ്പനയ്ക്ക് വച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട വിദ്യാർത്ഥികൾ വിഷയം മാനേജ്മെന്റിനെ അറിയിച്ചു. ഉടൻ തന്നെ പൊലീസിനെയും വിവരമറിയിച്ചു.
സംഭവം അറിഞ്ഞയുടൻ തന്നെ കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിലും കസബ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയെന്ന് മാനേജ്മെന്റ് അറിയിച്ചു. അതോടൊപ്പം തന്നെ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]