
തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഹൈക്കമാന്‍ഡിനെ സമീപിക്കാൻ മുസ്ലീം ലീഗ് തീരുമാനം. കോണ്‍ഗ്രസിലെ തമ്മിലടി തെരഞ്ഞെടുപ്പ് സാധ്യതകളെ ബാധിക്കുമെന്നാണ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തൽ. അതേസമയം, സംസ്ഥാന കോണ്‍ഗ്രസിലെ തമ്മലടിയെന്ന് പരിഹസിച്ച തരൂരിനെ പ്രതിപക്ഷ നേതാവ് തിരിച്ചും പരിഹസിച്ചു. പാര്‍ട്ടിയിലെയും മുന്നണിയിലെയും നീക്കങ്ങള്‍ നോക്കി പ്രതികരിക്കാമെന്ന നിലപാടിലാണ് തരൂര്‍.
മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിവാദം, തരൂരിന്റെ ലേഖനവിവാദം, തുടങ്ങിയ വിവാദങ്ങൾ പരിഹരിക്കാൻ സംസ്ഥാന നേതൃത്വം വേഗത്തിൽ ഇടപെട്ടില്ലെന്നതാണ് ലീഗിന്റെ പരാതി. അടി അടിവച്ച് യുഡിഎഫിന്റെ മേൽക്കൈ കോണ്‍ഗ്രസ് കളയുമെന്ന ആശങ്കയിലാണ് ലീഗ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹൈക്കമാൻഡിനെ നേരിൽക്കണ്ട് കാര്യങ്ങളുടെ ഗൗരവം ബോധ്യപ്പെടുത്താൻ മുസ്ലീം ലീഗ് നേതൃയോഗം തീരുമാനിച്ചത്. മുന്നണി യോഗം ചേരുന്ന 27 ന് മുമ്പ് കോണ്‍ഗ്രസ് നേതൃത്വത്തെ കാണാനാണ് ശ്രമം. എന്നാൽ പാര്‍ട്ടിയിൽ മുമ്പെങ്ങുമില്ലാത്ത ഐക്യമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. പക്ഷേ സര്‍ക്കാരിനെ പ്രശംസിച്ചെഴുതിയ ലേഖനത്തിൽ ഉറച്ചു നില്‍ക്കുന്നതിനൊപ്പം ലേഖനത്തിന്റെ പേരിൽ തമ്മിൽ തല്ലിടുന്നവര്‍ക്കിടയിൽ ഐക്യം വന്നതിൽ സന്തോഷമെന്നും പറയുകയും ചെയത് ശശി തരൂരിന് മറുപടിയും പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിൽ നിന്ന് നേരിടേണ്ട വരുന്ന അവഗണനയിൽ കടുത്ത അസ്വസ്ഥതയ്ക്കിടെയാണ് തരൂര്‍ സര്‍ക്കാരിന് പ്രശംസിച്ച് ലേഖനമെഴുതിയത്. രാഹുൽ ഗാന്ധിയെ കണ്ട തരൂര്‍ തന്റെ വികാരം പങ്കുവയ്ക്കുകയും ചെയ്തു. തരൂരിനെ കൂടുതൽ പ്രകോപ്പിക്കേണ്ടെന്നാണ് നേതാക്കള്‍ക്ക് ഹൈക്കമാൻഡ് നൽകിയ സന്ദേശം. എന്നാൽ തരൂര്‍ നിലപാട് മാറ്റാത്തതിൽ നേതാക്കള്‍ക്ക് നീരസമുണ്ട്. അത് പ്രതിപക്ഷ നേതാവ് പ്രകടിപ്പിക്കുമ്പോള്‍ ഉടനടി മറുപടി പറയേണ്ടെന്നാണ് തരൂരിന്റെ തീരുമാനം. കൂടുതൽ പ്രതികരണങ്ങളുണ്ടായാൽ മറുപടി പറയും. ഇതിനൊപ്പാണ് പാര്‍ട്ടിയിലെയും മുന്നണിയിലെയും നീക്കങ്ങള്‍ക്കും കാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]