
കൽക്കത്ത: എഴുത്തുകൊണ്ടും തന്റെ പെരുമാറ്റം കൊണ്ടും സാധാരണ ജനങ്ങൾക്കിടയിൽ ഏറെ സ്വീകാര്യമായ വ്യക്തിത്വമാണ് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടേതെന്ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദബോസ് പറഞ്ഞു. പി എസ് ശ്രീധരൻപിള്ളയുടെ ‘ ഓൺ ദ സൈഡ് ഓഫ് ദ ഏഞ്ചൽ എന്ന ഇംഗ്ലീഷ് കഥാസമാഹാരത്തിന്റെ ബംഗാളി വിവർത്തനം ‘ ദേബോദത്തർ സാന്നിധ്യ’ കൽക്കത്ത രാജ്ഭവനിൽ ഇന്ന് പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരേ സമയം പല മേഖലകളിൽ വ്യാപരിക്കുമ്പോഴും ഹൃദയസ്പർശിയായ ഭാഷയും ഉദാത്തഭാവനയും കൈമോശം വരാതെ സൂക്ഷിക്കാൻ പി എസ് ശ്രീധരൻപിള്ളയ്ക്ക് കഴിയുന്നുവെന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണെന്നും ആനന്ദബോസ് കൂട്ടിച്ചേർത്തു. പ്രശസ്ത എഴുത്തുകാരൻ പത്മശ്രീ നാഗേന്ദ്രനാഥ് റോയിക്ക് ആദ്യ പ്രതി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത മലയാളം നോവലിസ്റ്റും കഥാകൃത്തുമായ ഇ സന്തോഷ് കുമാർ ചടങ്ങിൽ സംസാരിച്ചു. ചടങ്ങിൽ തപസ് കുമാർ ഗുപ്ത സ്വാഗതവും രവീന്ദ്രൻ കൊണ്ടാക് നന്ദിയും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]