
ദില്ലി : ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മുന്നിറിയിപ്പുമായി കേന്ദ്രം. രാജ്യത്തെ വിവിധ ഒടിടി പ്ലാറ്റഫോമുകൾക്കും വെബ്സൈറ്റുകൾക്കും കേന്ദ്ര വാർത്ത വിതരണമന്ത്രാലയം മുന്നറിയിപ്പ് നൽകി. 2021ലെ ഐടി നിയമത്തിലെ ചട്ടങ്ങൾ പാലിക്കണം. അശ്ലീല ഉള്ളടക്കങ്ങളിൽ നിയന്ത്രണമുണ്ടാകണം.
കുട്ടികളിലേക്ക് ഇത്തരം ഉള്ളടക്കങ്ങൾ എത്തുന്നില്ലെന്ന ്ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഇതിൽ വീഴ്ച്ചയുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും കേന്ദ്രം നൽകിയ മുന്നറിയിപ്പിൽ പറയുന്നു. രൺവീർ അലഹബാദിയുടെ പരാമർശത്തിന് പിന്നാലെയാണ് നടപടി. ഓൺലൈനിലൂടെ അശ്ലീല ഉള്ളടക്കം തടയാൻ കർശനനടപടി വേണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തിന് നിർദ്ദേശം നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]