
.news-body p a {width: auto;float: none;}
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ബിമാൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനത്തിന് എമർജൻസി ലാൻഡിംഗ്. 396 യാത്രക്കാരും 12 ജീവനക്കാരുമായി ധാക്കയിൽ നിന്ന് പുറപ്പെട്ട വിമാനം ഇന്നലെ അർദ്ധരാത്രിയോടെ അടിയന്തരമായി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഇറക്കുകയായിരുന്നു.
സാങ്കേതിക തകരാർ കാരണമാണ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ആ ദിവസം തന്നെ വേണ്ട നടപടികൾ സ്വീകരിച്ചെന്നും അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മോശം കാലാവസ്ഥ കാരണം ജനുവരിയിൽ നാഗ്പൂർ വിമാനത്താവളത്തിലേക്ക് രണ്ട് വിമാനങ്ങൾ വഴിതിരിച്ച് വിട്ടിരുന്നു. ധാക്കയിലേക്ക് പറന്ന എത്യോപ്യൻ എയർലൈൻസ് വിമാനം മോശം കാലാവസ്ഥ കാരണം നാഗ്പൂരിൽ ലാൻഡ് ചെയ്തിരുന്നു. ഡൽഹിയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ എയർലൈൻസ് വിമാനവും മോശം കാലാവസ്ഥ കാരണം നാഗ്പൂരിലേക്ക് വഴിതിരിച്ച് വിട്ടിരുന്നു.