
ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ സന്ദർശിച്ച് നടൻ മമ്മൂട്ടി. ഭാര്യ സുൽഫത്തും ജോൺ ബ്രിട്ടാസ് എംപിയും ഒപ്പമുണ്ടായിരുന്നു. സിനിമാ ചിത്രീകരണത്തിനായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു ഉപരാഷ്ട്രപതിയെ വസതിയിലെത്തി സന്ദർശിച്ചത്. മോഹൻ ലാലും മമ്മൂട്ടിയും വർഷങ്ങൾക്കുശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് മമ്മൂട്ടി ഡൽഹിയിൽ എത്തിയത്.
നയൻതാരയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണത്തിൽ കഴിഞ്ഞദിവസം താരം ജോയിൻ ചെയ്തിരുന്നു. ഒൻപത് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. 2016ൽ പുറത്തിറങ്ങിയ പുതിയ നിയമത്തിലാണ് ഇരുവരും ഒടുവിൽ ഒരുമിച്ചഭിനയിച്ചത്.
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ വൻതാരനിരയാണ് അണിനിരക്കുന്നത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, രേവതി, രൺജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻഷ , ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ് തുടങ്ങിയവർക്കൊപ്പം തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്.
ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർമാർ സി.ആർ.സലിമും സുഭാഷ് ജോർജ് മാനുവലുമാണ്. കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്. രാജേഷ് കൃഷ്ണയും സി വി സാരഥയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർമാർ, ബോളിവുഡിലെ പ്രമുഖ ഛായാഗ്രാഹകനായ മനുഷ് നന്ദനാണ് ക്യാമറ ചലിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് എന്ന ഗൗതം മേനോൻ ചിത്രമാണ് മമ്മൂട്ടിയുടേതായി അവസാനമായി തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.