
നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. നടി രാഷ്ട്രീയത്തിലേക്ക് വരുന്നതായി നിരവധി കിംവദന്തികൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇത്തരം പ്രചാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
‘ഞാൻ വളർന്നുവന്നത് അമ്പലത്തിന്റെ തൊട്ടടുത്താണ്. അമ്പലത്തിൽ പോകാൻ പറ്റുന്ന ദിവസമാണെങ്കിൽ അവിടത്തെ എന്ത് പരിപാടിക്കും നമ്മളുണ്ടാകും. അതിനി തൊഴാനാണെങ്കിലും അന്നദാനം നടക്കുമ്പോൾ പാത്രം കഴുകാനാണെങ്കിലും അമ്പലം തൂക്കാനാണെങ്കിലും ഘോഷയാത്രയിലാണെങ്കിലും ഞാനുണ്ടാകും. അതിനകത്ത് രാഷ്ട്രീയമില്ല. ഞാൻ വളർന്നുവന്ന ഒരു വിശ്വാസമാണവിടെയുള്ളത്.
ഒരു തവണ ശ്രീകൃഷ്ണജയന്തിക്ക് ഭാരതാംബയായി. ഞാൻ സിനിമാ നടിയായിട്ട് ഭാരതാംബയായതാണ് പ്രശ്നം. അതിനുമുമ്പ് ഞാൻ ഭാരതാംബയായതും പാർവതിയായതൊന്നും വിഷയമായിരുന്നില്ല. അതെല്ലാം എന്റെ ആൽബത്തിലെ ഫോട്ടോസിലുണ്ട്. പക്ഷേ 2017ൽ ഭാരതാംബയായത് മാത്രം രാഷ്ട്രീയമായി. ഞാൻ മറ്റേ മതതീവ്രവാദിയായി. നമ്മൾ പ്രതികരിച്ചാലും ആൾക്കാർ നമ്മളെ ഒരു രീതിയിൽ ലേബൽ ചെയ്തിട്ടുണ്ടെങ്കിൽ അത് മാറ്റാൻ പരിമിതിയുണ്ട്.
ഞാൻ എന്താണ് ചെയ്തതെന്ന് എനിക്കറിയാം. എനിക്ക് ഒരു രാഷ്ട്രീയത്തെപ്പറ്റിയും ഒന്നുമറിയില്ല. രാഷ്ട്രീയത്തിലേക്ക് വരുമോയെന്ന് ഒരുപാട് പേർ ഇപ്പോഴും ചോദിക്കും. ഞാൻ പറയും എനിക്കതറിയില്ലെന്ന്. അവിടെ നിന്ന് കളിക്കാൻ പറ്റുന്നവർക്കല്ലേ അവിടെ വരാൻ പറ്റൂ.
സൺഡേ സ്കൂൾ പോലെ തന്നെയാണ് ഞങ്ങൾ ബാലഗോകുലത്തിൽ പോകുന്നത്. നാലാം ക്ലാസുമുതൽ രക്ഷാബന്ധന് അങ്ങോട്ടുമിങ്ങോട്ടും രാഖി കെട്ടും. എന്താണെന്ന് പോലും അറിയാത്ത സമയത്ത് കെട്ടിത്തുടങ്ങിയത് ഇപ്പോഴും കെട്ടും. പക്ഷേ ഇപ്പോൾ കെട്ടിക്കഴിഞ്ഞാൽ ഞാൻ മതതീവ്രവാദിയാകും. അതെന്റെ രാഷ്ട്രീയമല്ല. ഞാൻ വളർന്നുവന്ന രീതി ഫോളോ ചെയ്യുന്നെന്നേയുള്ളൂ.’- അനുശ്രീ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]