
ഹോളിവുഡ്: ക്രിസ്റ്റഫർ നോളന് ഒരുക്കുന്ന പുതിയ ചിത്രമായ ദി ഒഡീസിയുടെ പുതിയ അപ്ഡേറ്റ് പുറത്തുവന്നു. ഹോമറിന്റെ ഇതിഹാസ കാവ്യത്തിലെ നായകനായ ഗ്രീക്ക് രാജാവ് ഒഡീസിയസിന്റെ വേഷത്തിൽ മാറ്റ് ഡാമണ് പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗ്രീക്ക് യോദ്ധാവിന്റെ വേഷത്തിലാണ് ഈ ഫസ്റ്റലുക്ക്.
2026 ജൂലായ് 17-ന് ഒഡീസി തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ദി ഒഡീസി ഹോമറിന്റെ ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കി തന്നെയാണ് ഒരുക്കുന്നത്. ഈ ചിത്രത്തില്‍ മാറ്റ് ഡാമണിന് പുറമേ ആൻ ഹാത്ത്വേ, ടോം ഹോളണ്ട്, സെൻഡയ, റോബർട്ട് പാറ്റിൻസൺ എന്നിവര്‍ അഭിനേതാക്കളായി എത്തും.
24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്.
മനുഷ്യന്റെ ഇച്ഛയും ദൈവിക കല്‍പ്പനയും തമ്മിലുള്ള പോരാട്ടമാണ് ഈ കൃതിയുടെ അടിസ്ഥാനം എന്നാണ് പല പാശ്ചത്യ നിരൂപകരും വിലയിരുത്തിയിരിക്കുന്നത്. ഒഡീസിയസിന്റെ സൈക്ലോപ്സ് ദുര്‍ദേവതയുമായും മറ്റ് പലരുമായുള്ള ഭാര്യ പെനലോപ്പുമായി വീണ്ടും ഒന്നിക്കുന്നതിന് മുമ്പുള്ള ഏറ്റുമുട്ടലാണ് ഈ ഇതിഹാസത്തിലെ വലിയൊരു ഭാഗം.
ലോക സിനിമയില്‍ നിരവധി തവണ സിനിമകളും സീരിസുകളുമായി ദി ഒഡീസി എത്തിയിട്ടുണ്ട്. യൂണിവേഴ്സല്‍ പിക്ചേര്‍സുമായി ചേര്‍ന്ന് നോളന്റെ രണ്ടാമത്തെ ചിത്രം ആയിരിക്കും ദി ഒഡീസി. ‘ഓപ്പൺഹൈമർ’ എന്ന ചിത്രമാണ് ഈ കൂട്ടുകെട്ടില്‍ ആദ്യം പിറന്നത്. ആറ്റം ബോംബിന്റെ പിതാവ് എന്ന് അറിയിപ്പെടുന്ന ഓപ്പൺഹൈമറിന്റെ ജീവിതം അവതരിപ്പിച്ച ചലച്ചിത്രം വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. ഒപ്പം തന്നെ നോളന് സംവിധാനത്തിനുള്ള ആദ്യ ഒസ്കാര്‍ പുരസ്കാരവും നേടികൊടുത്തിരുന്നു.
നേരത്തെ ഹൊറര്‍ സ്റ്റോറിയാണ് നോളന് ഒരുക്കുന്നത്, അല്ല സ്പൈ സ്റ്റോറിയാണ് എന്നൊക്കെയുള്ള വാദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതെല്ലാം അട്ടിമറിക്കുന്ന പ്രഖ്യാപനമാണ് നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നത്. ഒരു ഇതിഹാസം നോളന് എങ്ങനെ സ്ക്രീനില്‍ എത്തിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.
റീ റിലീസില്‍ തരംഗമായി നോളന് ചിത്രം: വെള്ളിയാഴ്ചയ്ക്ക് മുന്‍പ് അത്ഭുത സംഖ്യ തൊടുമോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]