
.news-body p a {width: auto;float: none;}
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയ്ക്ക് ലക്ഷങ്ങൾ നൽകാൻ ഒരുങ്ങി സർക്കാർ. കേരള ഹൗസിലെ പ്രത്യേക പ്രതിനിധിയായ കെവി തോമസിന്റെ വാർഷിക യാത്രാബത്ത അഞ്ചുലക്ഷത്തിൽ നിന്ന് 11.31 ലക്ഷമാക്കാനുള്ള ശുപാർശ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയിൽ വച്ചു, പൊതുഭരണവകുപ്പിന്റെ ശുപാശയിൽ ഇനി തീരുമാനമെടുക്കേണ്ടത് ധനവകുപ്പാണ്.
പ്രത്യേക പ്രതിനിധിയുടെ ഓണറേറിയം, പഴ്സനൽ സ്റ്റാഫിന്റെ വേതനം, വിമാനയാത്രാക്കൂലി, വാഹനത്തിനുള്ള ഇന്ധനച്ചെലവ് എന്നിവയ്ക്കായി പ്രതിവർഷം 30 ലക്ഷത്തോളം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. കോൺഗ്രസിൽ നിന്ന് പുറത്താക്കിയ മുൻ കേന്ദ്രമന്ത്രി കെ വി തോമസിനെ 2023 ജനുവരി 19നാണ് കാബിനറ്റ് പദവിയോടെ ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. കേരളത്തിന്റെ താൽപര്യങ്ങൾ ദേശീയ തലത്തിൽ സംരക്ഷിക്കുന്നതിനും കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തി പ്രധാന വിഷയങ്ങളിൽ ഇടപെടുന്നതിനുമാണ് പ്രത്യേക പ്രതിനിധിയെ നിയോഗിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കഴിഞ്ഞദിവസം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്ക്കരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു. ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയർമാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് തീരുമാനം.