
തിരുവനന്തപുരം: ഒന്നാം തീയതിയിലെ ഡ്രൈ ഡേ പഴഞ്ചൻ ആശയമാണെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി. ഒന്നാം തീയതി ഡ്രൈ ഡേ ആക്കുന്നതിൽ എന്താണ് അർത്ഥം? ആഘോഷ ദിവസങ്ങളിൽ മദ്യ വിൽപനയ്ക്ക് അവധി നൽകിയിരുന്നുവെങ്കിൽ അത് ജീവനക്കാർക്ക് സഹായകരമായേനെയെന്നും സിഎംഡി പറഞ്ഞു.
ബിവറേജസുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ആലോചനയുണ്ട്. അതിനായി സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങും. ജീവനക്കാരുടെ കുറവ് പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിന് തടസമാകും. ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുകയാണെങ്കിൽ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുമെന്നും ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.
അതേസമയം, മദ്യമോഷണം തടയാൻ പുതിയ പരിഷ്കാരം നടത്തുകയാണ് ബെവ്കോ. കുപ്പികളിൽ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. ഇനി കുപ്പികൾ ഈ ലോക്കിട്ട് പൂട്ടിയാകും ഷെൽഫിൽ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക് മാറ്റിയ ശേഷം ആവശ്യക്കാർക്ക് കുപ്പി നൽകും. ഈ ലോക്ക് നീക്കാതെ കുപ്പിയുമായി ആരെങ്കിലും കടക്കാൻ ശ്രമിച്ചാൽ പുറത്തേക്കുള്ള വാതിലിൽ സ്ഥാപിച്ചിട്ടുള്ള സെൻസർ ശബ്ദമുണ്ടാക്കും. 1000 രൂപയ്ക്ക് മുകളിൽ വിലവരുന്ന മദ്യക്കുപ്പികളിലാണ് റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) ലോക്ക് ഘടിപ്പിക്കുന്നത്. ഒരു മാസത്തിന് ശേഷം എല്ലാ പ്രീമിയം ഔട്ട്ലറ്റുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും സിഎംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചിരുന്നു. വ്യാജമദ്യ വിൽപന തടയാനായി ഏപ്രിൽ മുതൽ കുപ്പികളിൽ ക്യൂ ആർ കോഡ് സ്ഥാപിക്കുന്നതിലും തീരുമാനമായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]