
ഇന്ത്യയിലെ 35നും 54നും ഇടയിൽ പ്രായമുളള 60 ശതമാനം ആളുകളും സാമ്പത്തികപരമായി പ്രതിസന്ധി നേരിടുകയാണെന്ന സർവേ ഫലം പുറത്ത്. ഈ പ്രായപരിധിയിലുളളവരെ പൊതുവേ അറിയപ്പെടുന്നത് സാൻഡ്വിച്ച് ജനറേഷനിലുളളവർ എന്നാണ്. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രായപരിധിയാണിത്. ഈ കാലഘട്ടത്തിൽ സ്വന്തം ജീവിതം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ വൃദ്ധരായ മാതാപിതാക്കളെയും സ്വന്തം മക്കളുടെയും ജീവിതം സുരക്ഷിതമാക്കാനും കൂടി സാൻഡ്വിച്ച് ജനറേഷനിലുളളവർ ശ്രദ്ധിക്കേണ്ടതുണ്ട്.
ഇരുപതാം നൂറ്റാണ്ട് മുതലാണ് സാൻഡ്വിച്ച് ജനറേഷൻ എന്ന പുതിയ വാക്ക് തന്നെ ഉദയം കൊണ്ടത്. മാതാപിതാക്കളെയും കുട്ടികളെയും പരിപാലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ തലമുറയിലുളളവരുടെ സാമ്പത്തിക ശേഷി ബന്ധപ്പെട്ടിട്ടുളളത്. ഉദാഹരണത്തിന് ഈ തലമുറയിലുളളവർക്ക് സ്വന്തം അമ്മയേയോ അച്ഛനേയോ കൂടുതൽ ചികിത്സയ്ക്കായി ആശുപത്രികളിൽ കൊണ്ടുപോകാനും വീട്ടിലേക്കാവശ്യമായ കാര്യങ്ങൾക്ക് പണം ചെലവഴിക്കാനും മക്കളുടെ വിദ്യാഭ്യാസവും നടത്താനും പണം ചെലവഴിക്കേണ്ടതുണ്ട്. ഇവയെല്ലാം ഈ തലമുറയിലുളളവരുടെ സാമ്പത്തികശേഷിയെ അടിസ്ഥാനമായിരിക്കും.
അതിനാൽത്തന്നെ സാൻഡ്വിച്ച് തലമുറയിലെ നല്ലൊരു ശതമാനം ആളുകളും സാമ്പത്തികപരമായ കാര്യങ്ങളിൽ ആശങ്കാകുലരാണ്. യൂഗോവുമായി സഹകരിച്ച് എഡൽവീസ് ലൈഫ് ഇൻഷുറൻസാണ് ഈ വിഷയത്തിൽ സർവേ നടത്തിയിരിക്കുന്നത്. ഡൽഹി, മുംബയ്, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, കൊച്ചി, ഛണ്ഡിഗഢ് തുടങ്ങിയ 12 നഗരങ്ങളിലെ 4000ൽ അധികം ആളുകളിൽ നിന്നാണ് വിവരങ്ങൾ തേടിയിരിക്കുന്നത്.
സർവേയിൽ പറയുന്നത്
തൊഴിൽ ചെയ്ത് എത്ര രൂപ ലാഭിച്ചിട്ടും ഭാവിയിലേക്ക് യാതൊരു ഉപയോഗത്തിനും വിനിയോഗിക്കാൻ സാധിക്കുന്നില്ലെന്നാണ് 60 ശതമാനം ആളുകളുടെ അഭിപ്രായം. ഭാവിയിലേക്ക് ഒന്നിനും തികയാതെ വരുന്ന അവസ്ഥയാണ്. എന്നാൽ സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനത്തിലധികം ആളുകൾ ഭയപ്പെടുന്നത്, ഭാവിയിലേക്കുളള ആവശ്യങ്ങൾക്കായുളള പണം ചെലവായി പോകുമോയെന്നാണ്. ഇത്തരത്തിലുളള ആകുലതകൾ ഉളളതുകൊണ്ട് തന്നെ ഭൂരിഭാഗം ആളുകളും ക്രെഡിറ്റ് കാർഡുകളെയും വലിയ തുക ലഭ്യമാക്കുന്ന വായ്പകളുടെയും സഹായം തേടുന്നതും പതിവാണ്.
വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളും കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ചെലവാക്കുന്നതും ഇക്കൂട്ടരുടെ സാമ്പത്തികശേഷിയെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ മെച്ചപ്പെട്ട ജീവിതനിലവാരം സ്വന്തമാക്കുന്നതിലും സാൻഡ്വിച്ച് ജനറേഷിനുലുളളവർ ആകുലപ്പെടാറുണ്ട്. ഇതു കൂടാതെ വിനോദത്തിനും പണം ചെലവാക്കുന്നുണ്ട്. അതിനാൽത്തന്നെ ഭാവിയിലേക്കുളള ആവശ്യങ്ങൾ നടപ്പിലാക്കാനായി ഒട്ടുമിക്കവരും ലൈഫ് ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, മ്യൂച്വൽ ഫണ്ട്, ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപപദ്ധതികളിൽ ചേരുന്നുണ്ട്. പല സാഹചര്യങ്ങളിലും പദ്ധതിയുടെ കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ പണം പിൻവലിക്കേണ്ട അവസ്ഥയും ഉണ്ടാകുന്നു. പെട്ടെന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരിക്കും ആളുകൾ ഈ തീരുമാനത്തിൽ എത്തിച്ചേരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സർവേയിൽ ഒരു കുടുംബത്തിന്റെ ശരാശരി പ്രതിമാസ വരുമാനം 1,00,000 രൂപയ്ക്കും 2,50,000 രൂപയ്ക്കും ഇടയിലാണെന്ന് കണ്ടെത്തി. വലിയ തുക വരുമാനം ലഭിച്ചിട്ടു പോലും അതിന് വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്താനുളള അവസരം നഷ്ടമാകുകയാണ്. സർവേയിൽ പങ്കെടുത്ത 43 ശതമാനം ആളുകൾക്കും അവർ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് സന്തോഷിക്കാനുളള അവസരം ലഭിക്കുന്നില്ലെന്നാണ്. ഇത്തരത്തിൽ പണം ഒന്നിനും തികയില്ലെന്ന തോന്നിൽ നിങ്ങളെ മണി ഡിസ്മോർഫിയ എന്ന അവസ്ഥയിൽ എത്തിക്കുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പണം ഉണ്ടായിട്ടും ഭാവിയിലേക്ക് തികയില്ലെന്ന നിരന്തരമായി ചിന്തിക്കുന്ന അവസ്ഥയാണ് മണി ഡിസ്മോർഫിയ. ഈ വൈകാരിക മനോഭാവം മറികടക്കാൻ സാമ്പത്തികപരമായ ഉപദേശങ്ങൾ വിദഗ്ദരിൽ നിന്നും തേടാവുന്നതാണ്.