
.news-body p a {width: auto;float: none;} കാഠ്മണ്ഡു: ബലൂൺ പൊട്ടിത്തെറിച്ച് ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡേലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരൻ അറസ്റ്റിൽ. ഫെബ്രുവരി പതിനഞ്ചിന് നടന്ന ടൂറിസം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.
ഹൈഡ്രജൻ നിറച്ച ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇന്ത്യക്കാരനായ കമലേഷ് കുമാറാണെന്ന് പൊലീസ് പറഞ്ഞു.
പൗഡലും മെട്രോപൊളിറ്റൻ സിറ്റി മേയർ ധനരാജ് ആചാര്യയും ചടങ്ങിൽ പങ്കെടുത്തിരുന്നു. പരിപാടിയുടെ ഭാഗമായി ഇലക്ട്രിക് സ്വിച്ച് വഴി മെഴുകുതിരികൾ കത്തിച്ചതിന് തൊട്ടുപിന്നാലെ ഹൈഡ്രജൻ നിറച്ച ബലൂണുകൾ പൊട്ടിത്തെറിക്കുകയായിരുന്നു.
പൗഡലിനും മേയർക്കും നിസാരമായി പൊള്ളലേറ്റു. പിന്നാലെ ഇരുവരെയും കഠ്മണ്ഡുവിലേക്ക് എയർലിഫ്റ്റ് ചെയ്തു.
സംഭവത്തിൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിനൊടുവിൽ ബലൂണിൽ ഹൈഡജൻ വാതകം നിറച്ചത് നാൽപ്പത്തിയൊന്നുകാരനായ കമലേഷ് കുമാറാണെന്ന് കണ്ടെത്തി.
തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
बेलुन फुटेर आगो सल्किँदा अर्थमन्त्री विष्णु पौडेल र पोखरा महानगरपालिकाका प्रमुख धनराज आचार्य घाइेत भएका छन्। pic.twitter.com/ECIt4H3kuo
— Bipin Sapkota (@bipinsapkota213) February 15, 2025
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]