
ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണം രൂക്ഷമായതോടെ മുന്നറിയിപ്പ് സംവിധാനത്തിൽ മാറ്റം വരുത്താനൊരുങ്ങി വനംവകുപ്പ്. എഐ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് നവീകരണം. റോഡുകളിൽ തത്സമയ മുന്നറിയിപ്പുകൾ നൽകുന്നതിന് ഡിജിറ്റൽ ബോർഡുകളും സ്ഥാപിക്കും.
മൂന്നാറിൽ നിലവിൽ കാട്ടാനയുടെ സാന്നിദ്ധ്യം പൊതുജനങ്ങളിലെത്തിക്കുന്നതിനായി എലിഫന്റ് ഏർലി മോണിംഗ് വാണിംഗ് സിസ്റ്റമുണ്ട്. സെർവറിൽ ഫീഡ് ചെയ്ത ഫോൺ നമ്പറുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം രാവിലെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ പ്രയോജനം നാട്ടുകാർക്ക് മാത്രമാണ് ലഭിക്കുന്നത്. മാത്രമല്ല, രാവിലെ മാത്രം ലൊക്കേഷൻ ലഭിക്കുന്നതിനാൽ പിന്നീട് ആനയുടെ സഞ്ചാരദിശ മാറുന്നത് അറിയാൻ മാർഗമില്ല.
പ്രദേശവാസികളെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന പ്രദേശമായതിനാൽ തന്നെ എല്ലാവരിലും കൃത്യമായി മുന്നറിയിപ്പ് മെസേജുകൾ എത്തിക്കാൻ സാധിച്ചിരുന്നില്ല. 2015ൽ ആരംഭിച്ച സിഗ്നൽ സംവിധാനവും പരിപാലനമില്ലാതെ നശിച്ച് പോയിരുന്നു.
പ്രശ്നങ്ങളെല്ലാം പരിശോധിച്ച് ഫലപ്രദമായ ഒരു പരിഹാരത്തിനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. എഐ ക്യാമറകൾ ഉപയോഗിച്ച് കാട്ടാനയുടെ സാന്നിദ്ധ്യം നിരീക്ഷിക്കാനും അതുപോലെ റോഡുകളിൽ ഡിജിറ്റൽ ബോർഡുകൾ സ്ഥാപിച്ചുകൊണ്ട് എവിടെയാണ് കാട്ടാനയുടെ സാന്നിദ്ധ്യമുള്ളതെന്ന് യാത്രക്കാരെ കൃത്യമായി അറിയിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]