
.news-body p a {width: auto;float: none;} എറണാകുളം: അതിരപ്പിള്ളിയിൽ നിന്ന് കോട്ടനാട്ടെ അഭയാരണ്യത്തിൽ എത്തിച്ച കാട്ടുക്കൊമ്പന്റെ ആരോഗ്യസ്ഥിതി അതേനിലയിൽ തുടരുന്നു. ആന സ്വാഭാവിക ജീവത്തിലേക്ക് മടങ്ങിവരാൻ ഇപ്പോഴും 30 ശതമാനം സാദ്ധ്യത മാത്രമാണ് ഉള്ളതെന്നാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടർമാർ പറയുന്നത്.
ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുമാണ് കഴിച്ചുതുടങ്ങിയത്.
പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ കൊമ്പന് ശാന്തനായി തുടരുകയാണെന്നും വനംവകുപ്പ് അറിയിച്ചു. ഡോക്ടർ അരുൺ സക്കറിയ ഇന്ന് വീണ്ടും ആനയുടെ ആരോഗ്യനില വിലയിരുത്തും.
ദിവസങ്ങളോളം ഉറക്കമിളച്ച് കാത്തിരുന്ന ശേഷമാണ് ദൗത്യസംഘത്തിന് ഇന്നലെ രാവിലെ 7.15ന് മസ്തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടി വയ്ക്കാനായത്. ചീഫ് വെറ്ററിനറി സർജൻ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വച്ചത്.
തുടർന്ന് മരുന്നുകൾ കുത്തിവച്ചു. ശരീരം തണുപ്പിക്കുന്നതിന് വെള്ളം പമ്പ് ചെയ്തു.
കുങ്കിയാനകളുടെ സഹായത്തോടെ എഴുന്നേൽപ്പിച്ച് ആനിമൽ ആംബുലൻസിലേക്ക് കയറ്റി കോടനാട്ടെത്തിച്ചു. കൊമ്പന്റെ മസ്തകത്തിലെ മുറിവിന് 30 സെന്റിമീറ്ററോളം ആഴമുണ്ട്.
പുഴുവരിച്ച മുറിവ് പഴുപ്പ് നിറഞ്ഞ അവസ്ഥയിലാണ്. ജനുവരി 11നാണ് മുറിവേറ്റ് കാട്ടാനയെ പ്ലാന്റേഷൻ കോർപ്പറേഷൻ കാടുകളിൽ കണ്ടത്.
കാട്ടാനകൾ തമ്മിലുള്ള ഏറ്റുമുട്ടലിലാകാം മുറിവേറ്റത്. 24ന് ഡോ.
അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവച്ച് ചികിത്സ നൽകിയെങ്കിലും മുറിവ് ഉണങ്ങിയില്ല. അവശനിലയിലായതോടെയാണ് പിടികൂടി ചികിത്സിക്കാൻ തീരുമാനിച്ചത്.
ഉച്ചയോടെ കോടനാട് (കപ്രിക്കാട്) അഭയരാണ്യത്തിൽ എത്തിച്ചശേഷം മുറിവ് ഉണങ്ങാനുമുള്ള മരുന്നുകൾ നൽകി. യൂക്കാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച കൂട്ടിലാണ് പാർപ്പിച്ചിരിക്കുന്നത്.
വാഴച്ചാൽ ഡി.എഫ്.ഒ ആർ.ലക്ഷ്മിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]