
.news-body p a {width: auto;float: none;}
ന്യൂഡൽഹി: സ്ത്രീകൾക്ക് മുൻഗണന നൽകുന്ന ഒട്ടനവധി പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡൽഹിയിലെ നിയുക്ത മുഖ്യമന്ത്രി രേഖാ ഗുപ്ത. സുരക്ഷിതമായ ഡൽഹിയാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖാ ഗുപ്ത. ‘തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബിജെപി നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കും. സ്ത്രീകൾക്ക് മുൻഗണന നൽകുന്ന കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. ജനങ്ങളുടെ പിന്തുണ ഇനിയും തുടരണം. ഡൽഹിക്ക് പുതിയ മുഖച്ഛായ നൽകും, ജനങ്ങൾ നൽകിയ വിശ്വാസം കാക്കും, രാജ്യതലസ്ഥാനത്ത് താമസിക്കുന്നവർക്ക് ആനന്ദമുണ്ടാകും’- രേഖാ ഗുപ്ത പറഞ്ഞു.
ഇന്ന് രേഖാ ഗുപ്തയ്ക്കൊപ്പം ആറ് മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്യും. പർവേഷ് വർമ, ആഷിഷ് സൂദ്,മജീന്ദർ സിംഗ്,രവീന്ദർ ഇന്ദ്രജ് സിംഗ്, പങ്കജ് കുമാർ സിംഗ്,കപിൽ മിശ്ര എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇന്ന് രാവിലെ പത്ത് മണി മുതൽ രാംലീല മൈതാനത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ഗവർണർ രേഖാ ഗുപ്തയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എൻഡിഎയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കും.ബോളിവുഡ് താരങ്ങളെയും ആത്മീയ ആചാര്യന്മാരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും ബിജെപി മഹിളാ മോർച്ച ദേശീയ ഉപാദ്ധ്യക്ഷയും ബിജെപി ദേശീയ നിർവാഹക സമിതി അംഗവുമാണ് രേഖാ ഗുപ്ത.