
.news-body p a {width: auto;float: none;}
ആലപ്പുഴ: വേനൽച്ചൂടിൽ മത്സ്യക്ഷാമം രൂക്ഷമായതോടെ തൊഴിലാളികൾക്ക് നിരാശ. തീരം വറുതിയിലായതോടെ അരലക്ഷത്തോളം മത്സ്യതൊഴിലാളികളും അനുബന്ധ മേഖലകളുമാണ് ദുരിതത്തിലായത്. പൊന്തുവള്ളങ്ങളിലെ മത്സ്യബന്ധനമാണ് കുറച്ചെങ്കിലും ആശ്വാസം. എന്നാൽ, മത്സ്യത്തിന് വിലയില്ലാത്തത് തിരിച്ചടിയായി.
മൂന്ന് തൊഴിലാളികൾക്ക് കയറാവുന്ന പൊന്തുവള്ളത്തിൽ പിടിക്കുന്ന മത്സ്യത്തിന്റെ 95 ശതമാനവും മത്തിയാണ്. ഇതിനാണെങ്കിൽ വിലയുമില്ല. ഒരുമാസം മുമ്പ് വരെ 160 മുതൽ 180 രൂപ വരെ കിലോയ്ക്ക് വിലയുണ്ടായിരുന്ന മത്തിക്ക് ഇപ്പോൾ 70 മുതൽ 80 വരെയാണ് വില. കഴിഞ്ഞ അഞ്ച് വർഷമായി കടലിൽ നിന്ന് കാര്യമായി മത്സ്യം ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
ഇടനിലക്കാരെ ഒഴിവാക്കി വഴിയോരങ്ങളിൽ മത്സ്യത്തൊഴിലാളികൾ നേരിട്ട് നടത്തിയിരുന്ന വിപണനവും മത്സ്യക്ഷാമം കാരണം പ്രതിസന്ധിയിലാണ്. പൊന്തു വള്ളത്തിൽ മത്സ്യബന്ധനശേഷം വലകുടഞ്ഞ് വഴിയോരങ്ങളിൽ തൊഴിലാളികൾ തന്നെ മീൻവില്പന നടത്തിയിരുന്നു. ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാനായിരുന്നു ഇത്.
നേരിട്ടുള്ള വില്പനയും പ്രതിസന്ധിയിൽ
ദേശീയപാത നവീകരണം വഴിയോര മത്സ്യക്കച്ചവടക്കാർക്ക് തിരിച്ചടിയായി. റോഡരികിൽ വലകുടഞ്ഞുള്ള മീൻ വില്പന കൗതുക കാഴ്ചയായിരുന്നു. എന്നാൽ റോഡ് പണിനടക്കുന്നതിനാൽ ഇത്തരം കച്ചവടം കാണാനേയില്ല
പൊന്ത് വള്ളത്തിൽ പിടിക്കുന്ന മത്സ്യങ്ങളാണ് ഇങ്ങനെ വിൽക്കുന്നതിൽ അധികവും. ചെമ്മീൻ, അയല, മത്തി, മണുങ്ങ്, കുറിച്ചി, മറ്റ് ചെറുമത്സ്യങ്ങൾ എന്നിവയാണ് ഇവർക്ക് അധികമായി ഇവർക്ക് ലഭിച്ചിരുന്നത്.
രാസവസ്തുക്കൾ പുരളാത്ത ഫ്രഷ് മത്സ്യം ലഭിക്കുമെന്നതിനാൽ ഉപഭോക്താക്കൾക്കും ഇത്തരം മീനിനോട് താത്പര്യമായിരുന്നു.
മീൻ വില (കിലോയ്ക്ക്)
മത്തി: ₹70-80
അയല: ₹120-130
ചെമ്മീൻ: ₹180-200
മത്സ്യക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും ആശ്വാസ സഹായം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
– പ്രകാശൻ, മത്സ്യതൊഴിലാളി, തൃക്കുന്നപ്പുഴ