
.news-body p a {width: auto;float: none;}
കോഴിക്കോട്: കൊടുവളളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. ഓമശേരിയിലെ സ്വകാര്യ മാർക്കറ്റിംഗ് സ്ഥാപനത്തിലെ മാനേജറായ ഷബീർ അലി എന്ന യുവാവിനെയാണ് സംഘം കഴിഞ്ഞ തിങ്കളാഴ്ച തട്ടിക്കൊണ്ടുപോയത്. വ്യാപാര സംബന്ധമായ തർക്കങ്ങളെ തുടർന്നാണ് പ്രതികൾ മർദ്ദിച്ചതെന്നും തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സ്ഥാപനത്തിന്റെ ഉടമയാണെന്നാണ് യുവാവിന്റെ പരാതി.
ഉടമയായ ഫിറോസ് ഖാനെതിരെ യുവാവ് പരാതി നൽകിയിട്ടുണ്ട്. ഷബീർ ആലിയെ കോടഞ്ചേരിയിലെ റിസോർട്ടിൽ എത്തിച്ചും താമരശേരിയിലെ ആളൊഴിഞ്ഞ വീട്ടിൽ വച്ചും പൂർണ നഗ്നനാക്കിയ ശേഷം ക്രൂരമായി മർദ്ദിക്കുകയും മുറിവുകളിൽ മുളകുപൊടി പുരട്ടിയതായും പരാതിയിലുണ്ട്. അവശനായ ഷബീർ അലിയെ, ഫിറോസ് ഖാൻ കഴിഞ്ഞ ദിവസം രാവിലെ താമരശേരി ടൗണിൽ ഉപേക്ഷിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പരിക്കേറ്റ യുവാവിനെ ആദ്യം താമരശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ആന്തരികമായ പരിക്കുകളൊന്നും പരിശോധനയിൽ കണ്ടെത്തിയിട്ടില്ല. യുവാവിനെ തട്ടിക്കൊണ്ടു പോയതിനു പിന്നിൽ വൻ സാമ്പത്തിക ഇടപാടുകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ആക്രമണം നടക്കുന്ന ദിവസത്തിന് മുൻപും ഒരു സംഘം വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നുവെന്ന് ഷബീർ അലിയുടെ ഭാര്യ പൊലീസിനോട് പറഞ്ഞു. അതേസമയം, കൊടുവള്ളി സ്റ്റേഷനിൽ പരാതി നൽകിയിട്ടും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.