

ആള്‍താമസമില്ലാത്ത വീട്ടിൽ കയറി വിലപിടിപ്പുള്ള വീട്ടുസാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞു ; മോഷണ കേസിലെ പ്രതി ഏട്ട് വർഷങ്ങൾക്കു ശേഷം ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
ചിങ്ങവനം : മോഷണ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. പനച്ചിക്കാട് മുളകോടിപറമ്പിൽ വീട്ടിൽ അജിത്ത് ഐസക്ക് (32) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2015 ജൂലൈ മാസത്തിൽ കുറിച്ചി ഇത്തിത്താനം പൊൻപുഴ ഭാഗത്തുള്ള ആള്‍താമസമില്ലാതിരുന്ന വീടിന്റെ അടുക്കള വാതിൽ കുത്തിപ്പൊളിച്ച് അകത്തു കയറി ഇവിടെയുണ്ടായിരുന്ന റ്റി.വി, ഡി.വി.ഡി, നിലവിളക്ക്,തേപ്പുപെട്ടി, പാത്രങ്ങള്‍ അടക്കം 43,000 രൂപാ വിലവരുന്ന വീട്ടുസാധനങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. വിവിധ കേസുകളിൽ പെട്ട് ഒളിവിൽ കഴിഞ്ഞു വരുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലും, ശക്തമായ തിരിച്ചിലിനൊടുവിലാണ് ഏട്ട് വർഷങ്ങൾക്കു ശേഷം ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.
ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ പ്രകാശ് ആർ, എസ്.ഐ സജീർ സി.പി.ഓ സഞ്ജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]