
(എടവണ്ണപ്പാറ) മലപ്പുറം – എടവണ്ണപ്പാറ ചാലിയാർ പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിനി മുങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. വെട്ടത്തൂർ സ്വദേശി വളച്ചിട്ടിയിൽ സിദ്ദിഖിന്റെ മകൾ സന ഫാത്തിമ(17)യെയാണ് ചാലിയാർ പുഴയിലെ മുട്ടിങ്ങൽ കടവിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് ഏഴോടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു.
വിദ്യാർത്ഥിനിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുഴയിൽ കണ്ടെത്തിയത്. പഠനത്തിൽ മിടുക്കിയായിരുന്ന വിദ്യാർത്ഥിനിയുടെ മരണം നാടിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ്. കുട്ടി എങ്ങനെയാണ് പുഴയിൽ എത്തിയതെന്നടക്കമുള്ള കാര്യങ്ങളിൽ ദുരൂഹത നീക്കണമെന്ന് ആവശ്യമുണ്ട്. മൃതദേഹം പോസ്റ്റമോർട്ടത്തിനുള്ള നടപടികളിലാണെന്നും പോസ്റ്റ്മോർട്ടം റിപോർട്ട് ലഭിച്ചാലെ കൂടുതൽ വ്യക്തത നൽകാനാവൂവെന്നും വാഴക്കാട് സി.ഐ മലയാളം ന്യൂസിനോട് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]