
തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് തട്ടിക്കൊണ്ടുപോയ രണ്ട് വയസുകാരിയെ 20 മണിക്കൂറിന് ശേഷം കണ്ടെത്തിയെന്ന വാർത്തയുടെ ആശ്വാസത്തിലാണ് കേരളം. അതിനിടെ മേരിയെ കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുള്ള ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പൊലീസ് പരിശോധന ശക്തമായതോടെ കുട്ടിയെ പ്രതികൾ ഇവിടെ കൊണ്ടുവന്ന് വെച്ചതാകാമെന്നാണ് നിഗമനം.
അതേസമയം തന്നെ പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചതായി പൊലീസ് പറയുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണത്തിലാണ് പൊലീസ്. അന്വേഷണത്തിൽ ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങൾ ഏറെ നിർണായകമാണെന്നാണ് സൂചന. രാത്രി 12ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നുണ്ട്. അവർക്കിടയിൽ കുട്ടി ഉള്ളതായാണ് സംശയം ബലപ്പെട്ടിരിക്കുന്നത്. ഇതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
Last Updated Feb 19, 2024, 8:28 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]