
തൃശൂര്‍ – തൃശൂര്‍ കീരന്‍കുളങ്ങര ക്ഷേത്രക്കുളത്തില്‍ ജ്വല്ലറി സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം സ്വദേശി അനില്‍കുമാര്‍ (55) ആണ് മരിച്ചത്. തൃശൂര്‍ ഇക്കണ്ട വാര്യര്‍ റോഡിലെ സ്വര്‍ണ്ണക്കടയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ചൊവ്വാഴ്ച രാവിലെ ഏഴോടെ ക്ഷേത്രം ജീവനക്കാരാണ് മൃതദേഹം കണ്ടത്. ഇയാള്‍ കഴിഞ്ഞ ദിവസം രാവിലെ ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ എത്തിയിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

2024 February 20
title_en:
The body of the security guard was found in the temple pool