

ആനപ്പുറത്ത് എഴുന്നള്ളിക്കേണ്ട ഭഗവാന്റെ തിടമ്പ് മേശപ്പുറത്ത് കയറ്റി സേവ നടത്തി; തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആചാരലംഘനം നടത്തിയെന്നാരോപിച്ച് ഭക്തരുടെ പ്രതിഷേധം
തിരുവല്ല: തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവത്തില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആചാര ലംഘനം നടത്തിയെന്ന് ആക്ഷേപം.
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ആദ്യദിനങ്ങളില്‍ ആനയെ ഒഴിവാക്കിയതിന് പിന്നാലെ ഭഗവാന്റെ തിടമ്പ് മേശപ്പുറത്ത് കയറ്റി സേവ നടത്തി അധിക്ഷേപിച്ചു എന്നാണ് ആക്ഷേപം. കേരളത്തിലെ ആട്ടവിശേഷങ്ങളില്‍ പ്രധാനമാണ് തിരുവല്ല ശ്രീവല്ലഭക്ഷേത്ര ഉത്സവം.
എഴുന്നള്ളത്തിന് ആനയില്ലെന്ന ന്യായം പറഞ്ഞാണ് അധികൃതർ ആചാരം ലംഘിച്ചത്. വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ ആനയെ എത്തിക്കാനുള്ള നടപടിയും ദേവസ്വം അധികൃതർ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളുടെയും ഭക്തരുടെയും നേതൃത്വത്തില്‍ ആറുമണിക്കൂർ പ്രതിഷേധിച്ച ശേഷമാണ് നടപടിയായത്. ക്ഷേത്രത്തിന്റെ ചുമതലയുള്ള മാനേജരെയും എസിയെയും ഭക്തർ തടഞ്ഞുവെച്ചു. ക്ഷേത്ര ആചാരങ്ങളെ അട്ടിമറിക്കുന്നതിനാണ് ദേവസ്വം ബോർഡും ചില തല്പരകക്ഷികളും ശ്രമിക്കുന്നതെന്നായിരുന്നു ഭക്തരുടെ ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]