
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ സൂപ്പര്‍ താരമായി യശസ്വി ജയ്സ്വാള്‍ ഉദിച്ചുയരുമ്പോള്‍ പ്രതിഭകളെ കണ്ടെത്താനും അവരെ പ്രചോദിപ്പിക്കാനുമുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ദീര്‍ഘവീക്ഷണത്തെപ്പറ്റി തുറന്നുപറഞ്ഞ് യശസ്വിയുടെ ബാല്യകാല പരീശീലകന് ജ്വാല സിങ്. രോഹിത്തിന്റെ ഒറ്റ ഫോണ്‍ കോളാണ് യശസ്വിയുയെ കരിയര്‍ മാറ്റിമറിച്ചതെന്ന് ജ്വാലാ സിങ് പറഞ്ഞു.
നാലോ അഞ്ചോ വര്‍ഷം മുമ്പാണ് അത് നടന്നത്. അന്ന് യശസ്വി മുംബൈ ടീമിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുകയായിരുന്നു. ഒരിക്കല്‍ മുംബൈയിലുണ്ടായിരുന്ന രോഹിത് ശര്‍മ സഹതാരങ്ങളുടെ ആരുടെയോ ഫോണില്‍ നിന്ന് യശസ്വിയുടെ ഫോണിലേക്ക് വിളിച്ചു. എനിക്ക് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു. ഞാനിപ്പോള്‍ നില്ക്കുന്ന സ്ഥാനത്ത് എത്തേണ്ടവനാണ് നീ എന്നായിരുന്നു രോഹിത് അന്ന് യശസ്വിയോട് പറഞ്ഞതിന്റെ ചുരുക്കം.
രോഹിത് വിളിച്ചതിന് പിന്നാലെ യശസ്വി എന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞു. രോഹിത് നേരിട്ട് വിളിച്ചതില്‍ അവന് ആവേശത്തിലായിരുന്നു. ഇപ്പോള്‍ രോഹിത് അവന്റെ ക്യാപ്റ്റന്‍ മാത്രമല്ല, ഓപ്പണിംഗ് പങ്കാളി കൂടിയാണ്. അവര്‍ തമ്മില്‍ ആ രീതിയിലുള്ള അടുപ്പം കൂടിയുണ്ടെന്നും ജ്വാലാ സിങ് വ്യക്തമാക്കി.
ഇന്ത്യക്കായി 13 ഇന്നംഗ്സുകളില്‍ ഓപ്പണര്‍മാരായി ഇറങ്ങിയ രോഹിത്തും ജയ്സ്വാളും ചേര്‍ന്ന് ഇതുവരെ രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകള്‍ അടക്കം 788 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. രാജ്കോട്ട് ടെസ്റ്റില്‍ യശസ്വി ഇരട്ട സെഞ്ചുറി നേടിയെങ്കിലും സെഞ്ചുറിയും അഞ്ച് വിക്കറ്റും വീഴ്ത്തിയ രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരമായത്. വിശാഖപട്ടണത്തും ഇരട്ട സെഞ്ചുറി നേടിയപ്പോള്‍ ഒമ്പത് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരമായത്. മത്സരശേഷം യശസ്വിയെക്കുറിച്ച് അധികം അഭിനന്ദിക്കാന്‍ രോഹിത് തയാറാിരുന്നില്ല. അവനെക്കുറിച്ച് കുറേയേറെ പറഞ്ഞു കഴിഞ്ഞെന്നും അധികം പറയാനില്ലെന്നും രോഹിത് പറഞ്ഞിരുന്നു.
Last Updated Feb 20, 2024, 11:43 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]