
കൊച്ചി: ഭ്രമയുഗം ബോക്സോഫീസില്‍ അതിന്റെ കുതിപ്പ് തുടരുകയാണ് കേരള ബോക്സോഫീസില്‍ ആദ്യ ഞായറാഴ്ച ചിത്രം മികച്ച കളക്ഷനാണ് ഉണ്ടാക്കിയത്. കേരളത്തില്‍ നിന്നും ഈ വര്‍ഷം റിലീസ് ഡേയില്‍ അല്ലാതെ ഒരു ദിവസം ഒരു ചിത്രം നേടുന്ന കൂടിയ കളക്ഷനാണ് മമ്മൂട്ടിയുടെ അഭിനയത്തിലൂടെ പേരെടുക്കുന്ന ഭ്രമയുഗം ഉണ്ടാക്കിയത്. കേരളത്തില്‍ നിന്ന് മാത്രം 12 കോടിക്ക് അടുത്ത് ചിത്രം നാല് ദിവസത്തില്‍ ഉണ്ടാക്കിയെന്നാണ് വിവരം.
ഇപ്പോള്‍ നാല് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ ആഗോള ഗ്രോസ് കണക്കും പുറത്തുവന്നിട്ടുണ്ട്. മലയാളം ബോക്സോഫീസ് അപ്ഡേറ്റിന്റെ കണക്ക് പ്രകാരം ഭ്രമയുഗം ആഗോളതലത്തില്‍ 31.75 കോടിയാണ് നേടിയിരിക്കുന്നത്. ഇതില്‍ തന്നെ കേരളത്തില്‍ നിന്ന് ബ്ലാക് ആന്റ് വൈറ്റില്‍ എത്തിയ ചിത്രം ഇതുവരെ നേടിയത് 11.85 കോടിയാണ്. ഇന്ത്യയിലെ മറ്റുഭാഗങ്ങളില്‍ നിന്നും 3.4 കോടിയാണ് ചിത്രം നേടിയത്. വിദേശത്ത് നിന്നും 16.50 കോടിയും ചിത്രം നേടി.
ഇതോടെ ഈ വര്‍ഷം കേരള ബോക്സോഫീസ് വന്‍ പ്രതീക്ഷ വച്ചിരുന്ന മോഹന്‍ലാല്‍ ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷനെ ഭ്രമയുഗം വെറും നാല് ദിവസത്തില്‍ മറികടന്നുവെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. പുറത്തുവന്ന അവസാന കണക്കുകള്‍ പ്രകാരം ചിത്രം മലൈക്കോട്ടൈ വാലിബന്റെ ലൈഫ് ടൈം കളക്ഷന്‍ 29.40 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
4 DAYS WORLDWIDE BO UPDATE
KERALA – 11.85 CR
ROI – 3.4 CR
OVERSEAS – 16.50 CR
TOTAL GROSS – 31.75 CR 🔥🔥
EXCELLENT OPENING WORLDWIDE 👌
— MalayalamBO UPDATES (@MalayalaMoviees)
ഈ റണ്ണിംഗ് തുടരുകയാണെങ്കില്‍ മമ്മൂട്ടിയുടെ കരിയറിലെ വന്‍ വിജയങ്ങളില്‍ ഒന്നാകും ഭ്രമയുഗം എന്നാണ് സിനിമ ലോകത്തെ വിലയിരുത്തല്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എല്‍എല്‍പിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. അര്ജുൻ അശോകനും സിദ്ധാര്‍ഥ് ഭരതനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഛായാഗ്രാഹണം ഷെഹ്നാദ് ജലാലാണ്. സംഗീതം ക്രിസ്റ്റോ സേവ്യറും.
ഫെബ്രുവരി 18 ഞായറാഴ്ച ഭ്രമയുഗത്തിന് മൊത്തം മലയാളം ഒക്യൂപെഷന്‍ 67.62 ശതമാനം ആയിരുന്നു. ആദ്യത്തെ കണക്കുകള്‍ പ്രകാരം കളക്ഷന്‍ 3.90 ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]