
പാലക്കാട്:ഷൊർണൂരിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മാവേലിക്കരയിൽ വെച്ചാണ് ഒന്നര വയസുകാരിയെ അമ്മ ശില്പ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ ശില്പ നല്കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശില്പ കൃത്യം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ആലപ്പുഴ മാവേലിക്കര സ്വദേശി ശില്പയുടെയും പാലക്കാട് ഷോർണൂർ സ്വദേശി അജ്മലിന്റെയും മകളാണ് കൊല്ലപ്പെട്ട ഒന്നര വയസുകാരി ശിഖന്യ. അജ്മലും ശില്പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു.
ഇവർ തമ്മിലുള്ള തർക്കമാണ് ശിഖന്യയുടെ കൊലപാതകത്തിന് കാരണമായതെന്നു പൊലീസ് പറഞ്ഞു. സ്വദേശമായ മാവേലിക്കരയിൽ വച്ചാണ് ശില്പ കുഞ്ഞിനെ കൊന്നത്.അവിടെ നിന്ന് കാറിൽ ഷൊർണൂരിലെത്തി. അജ്മൽ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ മൃതദേഹം വെച്ച് മടങ്ങാൻ ഒരുങ്ങി. അജ്മലാണ് സംഭവം ഷോർണൂർ പൊലീസിൽ അറിയിച്ചത്. ഇരുവരോടും കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകാൻ പൊലീസ് നിർദ്ദേശിച്ചു. ഷോർണൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു. ശില്പയെ പൊലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തു.
കൂടുതൽ ചോദ്യം ചെയ്യലിലായിരുന്നു ശിൽപ്പയുടെ കുറ്റസമ്മതം.താൻ കുട്ടിയെ കൊല്ലുമെന്ന് ശിൽപ അജ്മലിന് സന്ദേശം അയച്ചിരുന്നു. പല സമയങ്ങളിലും ഇത്തരം സന്ദേശങ്ങൾ ശിൽപ്പയിൽ നിന്ന് ഉണ്ടാകാറുള്ളതിനാൽ കാര്യമാക്കിയില്ല. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശില്പ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. നാളെ രാവിലെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുമെന്ന്ഷൊർണൂർ പൊലീസ് അറിയിച്ചു.
Last Updated Feb 19, 2024, 9:05 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]