
ന്യൂദല്‍ഹി- വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം എയര്‍പോര്‍ട്ടില്‍ ചെക്ക്ഇന്‍ ബാഗ് എടുക്കാന്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥക്ക് വിരാമമാകുന്നു. ഓപ്പറേഷന്, മാനേജ്മെന്റ് ആന്‍ഡ് ഡെലിവറി എഗ്രിമെന്റ്(ഒഎംഡിഎ) അനുസരിച്ച് വിമാനം ലാന്‍ഡ് ചെയ്ത് 10 മിനിറ്റിനുള്ളില്‍ ആദ്യത്തെ ചെക്ക്ഇന്‍ ബാഗും 30 മിനിറ്റിനുള്ളില്‍ അവസാന ബാഗും ബെല്‍റ്റില്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ വിമാനക്കമ്പനികള്‍ക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എസ്) നിര്‍ദേശം നല്കി.
സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജനുവരി മുതല്‍ ആറ് പ്രധാന വിമാനത്താവളങ്ങളില്‍ ബാഗേജ് എത്തിച്ചേരല്‍ സമയം നിരീക്ഷിച്ചിരുന്നു.
ഈ നിയമങ്ങള്‍ പാലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഫെബ്രുവരി 26 വരെ എയര്‍ലൈനുകള്‍ക്ക് സമയം നല്‍കിയിട്ടുണ്ട്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ, സ്പൈസ് ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്സ്പ്രസ് കണക്ട്, എയര്‍ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ ഏഴ് എയര്‍ലൈനുകളും ഇത് പാലിക്കേണ്ടതുണ്ട്. ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് ബിസിഎഎസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]