

ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായതോടെ മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചു; മറയൂരില്‍ റിട്ട. എസ്.ഐയെ സഹോദരിയുടെ മകൻ വെട്ടി കൊലപ്പെടുത്തി; ഒളിവില്‍ പോയ പ്രതിക്കായി തിരച്ചില്‍
മൂന്നാർ: മൂന്നാറിനടുത്ത് മറയൂരില്‍ റിട്ട. എസ്.ഐയെ സഹോദരിയുടെ പുത്രൻ വെട്ടി കൊലപെടുത്തി.
തമിഴ്നാട് പോലീസില്‍ നിന്ന് വിരമിച്ച മറയൂർ കോട്ടക്കുളം സ്വദേശി ലക്ഷ്മണൻ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരിയുടെ മകന് ശിവ എന്ന് വിളിപ്പേരുള്ള അരുണിനായി മറയൂര്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.
മറയൂര്‍ കാന്തല്ലൂര്‍ റോഡില്‍ സര്‍ക്കാര്‍ ഹൈസ്കൂളിന് സമീപത്തുവെച്ച് അരുണ്‍, ലക്ഷ്മണനെ വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിന് അടിമയായ അരുണില്‍ നിന്ന് മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചതാണ് പ്രകോപന കാരണമെന്നാണ് പ്രാഥമിക നിഗമനം. കൃത്യം നടത്തിയ അരുണ്‍ ഓടി രക്ഷപെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ലക്ഷമണൻ വാങ്ങി വച്ച അരുണിൻ്റെ ഫോണ്‍ എങ്ങനെയോ പൊട്ടി പോയിരുന്നു. പുതിയത് വാങ്ങി നല്‍കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മദ്യപിച്ചു വിട്ടില്‍ എത്തിയ അരുണ്‍ പ്രകോപനം ഉണ്ടാക്കുകയും വീടിന്റെ മുൻവശത്തു വെച്ച് ലക്ഷ്മണനെ വെട്ടി വീഴ്ത്തുകയുമായിരുന്നു. അലർച്ച കേട്ട് ഓടിഎത്തിയ മക്കള്‍ റോഡില്‍ കിടക്കുകയായിരുന്ന ലക്ഷമണനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.
സംഭവശേഷം അരുണ്‍ ഒളിവില്‍ പോയതായും ഊർജ്ജിതമായ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]