
കൊച്ചി: വ്യത്യസ്തമായ ശബ്ദത്തിലൂടെ മലയാള സംഗീതാസ്വാദകർക്ക് ഇടയിൽ പ്രിയങ്കരിയായി മാറിയ ആളാണ് അഭയ ഹിരണ്മയി. ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് തന്റേതായൊരിടം സ്വന്തമാക്കിയ അഭയ, പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും വിമർശനങ്ങൾക്കും പാത്രമായിട്ടുണ്ട്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി ഉണ്ടായിരുന്ന ലിവിംഗ് റിലേഷനും വേർപിരിയലുമൊക്കെ ആയിരുന്നു ഇതിന് കാരണം. വേർപിയലിന് ശേഷം പല അഭ്യൂഹങ്ങളും വിമർശനങ്ങളും ഗോപിയ്ക്ക് എതിരെ വന്നെങ്കിലും കുറ്റപ്പെടുത്താൻ അഭയ തയ്യാറായിട്ടില്ല.
തന്റെ വ്യക്തിപരമായ നേട്ടങ്ങളും സന്തോഷങ്ങളും എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട് അഭയ ഹിരണ്മയി. ഇത്തരത്തില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ വന്ന കമന്റിന് അഭയ നല്കിയ മറുപടികളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ചര്‍മ്മ സംരക്ഷണം സംബന്ധിച്ച ഒരു വീഡിയോയാണ് അഭയ അടുത്തിടെ പങ്കുവച്ചത്. ഇതിന് പിന്നാലെയാണ് ഗായികയ്ക്കെതിരെ ഈ പോസ്റ്റിന് അടിയില്‍ സൈബര്‍ അധിക്ഷേപവുമായി പലരും എത്തിയത്. കുളിച്ചുവന്നയുടന്‍ അടക്കമുള്ള ദൃശ്യങ്ങളാണ് പലരെയും പ്രകോപിപ്പിച്ചത്.
അതില്‍ ഒരു പ്രൊഫൈലില്‍ നിന്നും മോശമായ ഒരു കമന്റാണ് അഭയ നേരിട്ടത്. ‘കുളി സീന്‍ കൂടി കാണിക്കാമായിരുന്നു ശവം’ എന്ന കമന്റിന് ‘ഞാന്‍ എന്ത് കാണിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം, കൊച്ചമ്മ പോയാട്ട്” എന്നാണ് അഭയ മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തരം ചില അധിക്ഷേപങ്ങളെക്കാള്‍ അഭയയെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കമന്റുകള്‍ ഏറെയാണ് പോസ്റ്റില്‍.
നേരത്തെ തന്റെ ബ്രേക്ക് അപ് സംബന്ധിച്ച് ഒരു അഭിമുഖത്തില്‍ അഭയ വെളിപ്പെടുത്തിയിരുന്നു. ഞാൻ വളരണമെന്ന് എനിക്ക് ഭയങ്കരമായിട്ടുള്ള ആഗ്രഹം ഉണ്ട്. എനിക്ക് എന്നെ വളർത്ത് കൊണ്ട് വരണം. എനിക്ക് എന്റേതായ രീതിയ്ക്ക് കാര്യങ്ങൾ ചെയ്യണം. അങ്ങനെ വളരണമെങ്കിൽ ആരെയും കുറ്റം പറഞ്ഞ് വളരാൻ പറ്റില്ല. എന്റെ ഇത്രയും കാലത്തെ റിലേഷൻഷിപ്പിനെ കുറിച്ച് ഞാൻ മാറി നിന്ന് കുറ്റം പറയുന്നത് ആ ബന്ധത്തോട് ഞാൻ കാണിക്കുന്ന നീതികേടായി. അത് ശരിയായിട്ടുള്ള കാര്യമല്ലെന്ന് എനിക്ക് തോന്നിയിരുന്നു.
ലിവിംഗ് ടുഗെദർ ബന്ധത്തിൽ ഒന്നുകിൽ മരണം വരെ ഒന്നിച്ച് പോകാം. അല്ലെങ്കിൽ എപ്പോഴെങ്കിലും ബ്രേക്കപ്പ് ആവാം. അത് എല്ലാ ബന്ധത്തിലും ഉണ്ട്. ഇതെപ്പോഴെങ്കിലും ബ്രേക്കപ്പ് ആവുകയാണെങ്കിൽ കുറ്റം പറയാതെ മാന്യമായി ബഹുമാനം കൊടുത്ത് കൊണ്ട് മാറിനിൽക്കണം എന്നുണ്ടായിരുന്നു. സ്നേഹമുള്ളത് കൊണ്ടാണ് എനിക്ക് മറികടക്കാൻ പറ്റിയത്. സ്നേഹമില്ലെങ്കിൽ എനിക്ക് ആ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ല. അങ്ങനെയാെരാളെ കുറിച്ച് കുറ്റം പറയേണ്ട കാര്യമില്ലെന്നും അഭയ പറഞ്ഞു.
Last Updated Feb 19, 2024, 6:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]