നടൻ വിനായകൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും നഗ്നതാ പ്രദർശനം നടത്തുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അയൽവാസികളോടെ അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അതേസമയം പ്രചരിക്കുന്ന വീഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ വിനായകൻ തന്റെ ഫേസ്ബുക്ക് പേജിലും പങ്കുവച്ചിട്ടുണ്ട്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് ഒരേ അസഭ്യ വാക്ക് തുടർച്ചയായി വിളിച്ചു പറയുന്നത് വീഡിയോയിൽ ഉണ്ട്. ഇതിന് പിന്നാലെ ഉടുത്തിരുന്ന മുണ്ട് അഴിഞ്ഞുപോകുകയും നഗ്നതപ്രദർശനം നടത്തുകയുമാണ് ചെയ്യുന്നത്.
നേരത്തെയും പല തവണ വിനായകൻ വിവാദങ്ങളിൽ പെട്ടിരുന്നു. ഫ്ലാറ്റിന് പുറത്തുനിന്ന് വിനായകൻ അസഭ്യ വർഷം നടത്തുന്ന വീഡിയോകൾ മുൻപും പുറത്തുവന്നിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഗേറ്റ് ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ വിനായകനെ സി.ഐ.എസ്,എഫ് കസ്റ്റിഡിയിലെടുത്ത് പൊലീസിന് കൈമാറിയിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിലും വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തിരുന്നു,.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]