കോഴിക്കോട് : മെക് സെവൻ കൂട്ടായ്മകൾക്കെതിരെ വിമർശനം കടുപ്പിച്ച് കാന്തപുരം എ.പി. അബുബേക്കർ മുസ്ലിയാർ. വ്യായാമം എന്ന പേരിൽ എല്ലാ കുഗ്രാമങ്ങളിലും ടൗണുകളിലും മെക് സെവൻ സദസൊരുക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് അവർ പഠിപ്പിക്കുന്നതെന്നും മലപ്പുറം കിഴിശ്ശേരിയിൽ നടന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്നു കൊണ്ടിരിക്കുന്നു. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നു. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണ പോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്നു. തെറ്റു ചെയ്യുന്നതിൽ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നത്. ഇസ്ലാം മതത്തിൽ നിന്ന് ആളുകളെ അകറ്റുകയാൻ് ഇപ്പോൾ ചെയ്യുന്നത്. പണ്ട് പുരുഷൻമാരെ കാണുന്നതും സംസാരിക്കുന്നതുപം നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകൾക്ക് ബോധമുണ്ടായിരുന്നു. ഈ മറ എടുത്തുകളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുില്ലെന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവൻ എന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]