
.news-body p a {width: auto;float: none;}
മലപ്പുറം: കൊണ്ടോട്ടിയിൽ വാഹനാപകടത്തിൽ എയർ ഇന്ത്യ ജീവനക്കാരിക്ക് ദാരുണാന്ത്യം. കരിപ്പൂർ വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരിയായ പ്രതീക്ഷ രാജേഷ് മാണ്ഡ്ലെ (22) ആണ് മരിച്ചത്. മഹാരാഷ്ട്ര ചന്തൂർ ബസാർ സ്വദേശിനിയാണ്.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപം കുറുപ്പത്ത് അരീക്കോട് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. പ്രതീക്ഷ സഞ്ചരിച്ച സ്കൂട്ടറും പച്ചക്കറി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്നാട് ഒട്ടംചത്രത്തുനിന്ന് കണ്ണൂരിലേയ്ക്ക് പച്ചക്കറി കയറ്റിവന്നതായിരുന്നു ലോറിയെന്ന് പൊലീസ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]