തിരുവനന്തപുരം: ഏഴ് ലക്ഷത്തിലധികം സബ്സ്ക്രെെബറുള്ള യുട്യൂബറാണ് തൊപ്പി എന്ന് അറിയപ്പെടുന്ന മുഹമ്മദ് നിഹാദ്. ഇപ്പോഴിതാ തന്റെ വരുമാനം വെളിപ്പെടുത്തിയിരിക്കുകയാണ് തൊപ്പി. തൊപ്പിക്ക് മയക്കുമരുന്ന് കച്ചവടമുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് മറുപടിയായാണ് വരുമാനം വെളിപ്പെടുത്തുന്ന വീഡിയോ തൊപ്പി പങ്കുവച്ചത്. ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് തന്റെ വരുമാനത്തെക്കുറിച്ച് അറിയാത്തത് കൊണ്ടാണെന്നും നിഹാദ് പറയുന്നു. തന്റെ സ്ട്രീമിംഗ് കോൺട്രക്ട് കൂടി സ്ക്രീനിൽ കാണിച്ചായിരുന്നു തൊപ്പിയുടെ പ്രതികരണം.
‘എനിക്ക് സ്ട്രീമിംഗിൽ എത്ര വരുമാനം കിട്ടുമെന്ന് നിങ്ങൾക്കറിയില്ലല്ലോ. അതാണ് കാര്യം, എന്നാൽ ഞാൻ ഒരു കാര്യം പറയാം. ഇതെന്റെ ഒറിജിനൽ സ്ട്രീമിംഗ് കോൺട്രാക്ട് ആണ്. ഒരു മണിക്കൂർ സ്ട്രീമിംഗിന് 250 ഡോളർ അതായത് 21,000 ഇന്ത്യൻ രൂപയാണ് മക്കേള.. അപ്പോൾ അഞ്ച് മണിക്കൂർ എത്രയായി? ഒരു ലക്ഷം ചിലപ്പോൾ ഞാൻ എട്ട് മണിക്കൂർ വരെ സ്ട്രീമിംഗ് ചെയ്യാറുണ്ട്.
അതാണ് പറഞ്ഞത് ഞാൻ ഒരു ദിവസം ഒരു ലക്ഷം രൂപ സ്ട്രീമിംഗിൽ നിന്നുണ്ടാക്കുന്നുണ്ട്. അപ്പോൾ മാസം എത്രയായി, ഇത് സ്ട്രീമിംഗ് മാത്രമാണ്. പിന്നെ പ്രമോഷൻസ്, ഇനാഗുറേഷൻസ് അങ്ങനെ കുറെയുണ്ട്. ഈ വഴിയൊക്കെ വരുമാനമുണ്ട്. ഇങ്ങനെ ലീഗലായി ഇത്രയും പെെസയുണ്ടാക്കാൻ പറ്റുന്ന ഞാൻ എന്തിനാണ് മയക്കുമരുന്ന് കച്ചവടം ചെയ്യുന്നത്?’,- തൊപ്പി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]