
ജപ്പാന്റെ ചാന്ദ്രദൗത്യമായ മൂൺ സ്നൈപ്പർ സ്ലിം ചന്ദ്രനിലിറങ്ങി. ഇരുപതിലേറെ വർഷം എടുത്ത് വികസിപ്പിച്ച സ്ലിം സെപ്റ്റംബർ ഏഴിനാണ് വിക്ഷേപിച്ചത്. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്ന അഞ്ചാമത്തെ രാജ്യമായി ജപ്പാൻ. ( Japan Slim mission landed on the Moon )
ജപ്പാൻ ബഹിരാകാശ ഏജൻസി ജക്സയുടെ ചാന്ദ്രദൗത്യമായ മൂൺ സ്നൈപ്പർ ചന്ദ്രനിലിറങ്ങി. ലക്ഷ്യസ്ഥാനത്തിന് നൂറ് മീറ്റർ പരിധിയിൽ കൃത്യമായി ലാൻഡ് ചെയ്യുക എന്ന ശ്രമകരമായ ദൗത്യമാണ് ആദ്യഘട്ടം പൂർത്തിയാക്കിയത്. ഷിയോലി ഗർത്തത്തിന് സമീപമുള്ള ചരിഞ്ഞ പ്രതലത്തിലായിരുന്നു ലാൻഡിംഗ്.
അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് പുറകെ ചന്ദ്രനിലിറങ്ങിയ അഞ്ചാമത്തെ രാജ്യമായി ജപ്പാൻ മാറി. എന്നാൽ ലാൻഡിംഗിന് ശേഷം പേടകത്തിൽ നിന്ന് സിഗ്നൽ ലഭിച്ചിട്ടില്ല. സിഗ്നലിനായി കാത്തിരിക്കുകയാണ് ജപ്പാൻ ബഹിരാകാശ ഏജൻസി. ഇന്ത്യയുടെ ചന്ദ്രയാൻ3 ദൗത്യത്തിന് ശേഷം അമേരിക്കൻ സ്വകാര്യകമ്പനിയായ അസ്ട്രോബോടിക്സിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
Story Highlights: Japan Slim mission landed on the Moon
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]