
മൂവാറ്റുപുഴ എംഎൽഎ മാത്യുനാടൻ കുഴൽനാടന്റെ ഉടമസ്ഥയിലുള്ള ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന വിജിലൻസ് അന്വേഷണത്തിൽ നാളെ മൊഴി രേഖപ്പെടുത്തും. 11 മണിക്ക് തൊടുപുഴ വിജിലൻസ് ഓഫീസിൽ എത്തി മാത്യു കുഴൽന്നാടൻ മൊഴി നൽകും. ( mathew kuzhalnadan statement on chinnakkanal resort )
കെട്ടിടം വാങ്ങിയതിലും റിസോർട്ട് ആക്കിയതിലും നികുതി അടച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം. സിപിഐഎം എറണാകുളം ജില്ല സെക്രട്ടറി സി എൻ മോഹനനാണ് പരാതികാരൻ.
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ വിവാദങ്ങൾ വീണ്ടും ചർച്ചായകുന്നതിന് ഇടയിലാണ് മാത്യുവിന് നോട്ടീസ് നൽകിയത് എന്നതും ശ്രദ്ധേയമാണ്.
Story Highlights: mathew kuzhalnadan statement on chinnakkanal resort
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]