
ആഗ്ര: വിവാഹ ആഘോഷങ്ങള്‍ കഴിഞ്ഞു വരികയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാര്‍ കനാലിലേക്ക് വീണ്ട് നാല് പേര് മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ വെളളിയാഴ്ച രാത്രിയായിരുന്നു സംഭവം.
ആറ് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ രണ്ട് പേരെ ആഗ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. താജ്ഗന്ജ് പൊലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. സംഭവത്തിൽ നിയമ നടപടികള്‍ സ്വീകരിച്ചുവരുന്നതായി ഡെപ്യൂട്ടി കമ്മീഷണര്‍ സുരജ് കുമാര്‍ റായ് പറഞ്ഞു.
Last Updated Jan 20, 2024, 6:42 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]