
തിരുവനന്തപുരം: വർക്കല അയിരൂർ പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിൽ കീഴടങ്ങാൻ എത്തിയ പ്രതി കുഴഞ്ഞുവീണു. വർക്കല ഇടവ മാങ്ങാട്ട് വിള വീട്ടിൽ അനിൽ (26) ആണ് കുഴഞ്ഞു വീണത്. അങ്കണവാടിയിൽ നിന്നും കുട്ടികളെ കൂട്ടി വീട്ടിലേയ്ക്ക് വരികയായിരുന്ന ബന്ധുവായ ഇടവ പാറയിൽ മലവിള വീട്ടിൽ വിഷ്ണുവിനെ (27) അനിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കീഴടങ്ങാൻ എത്തിയത്.
ഗുരുതര പരിക്കുകളോടെ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയാണ് ഇടവ പാറയിൽ വച്ച് റോഡിൽ തടഞ്ഞു നിർത്തി പ്രതി വിഷ്ണുവിനെ ആക്രമിച്ചത്. പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതി താനാണ് അനിലിനെ വെട്ടിയത് എന്ന് പറഞ്ഞ ഉടൻ കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുന്നതായി പൊലീസ് പറഞ്ഞു. ആറോളം ഒതളങ്ങ കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിക്കുകയാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വധശ്രമം കൂടാതെ ആത്മഹത്യാ ശ്രമത്തിനും പൊലീസ് കേസെടുത്തു.
Last Updated Jan 20, 2024, 12:48 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]