
മാഹി: മാഹിയിൽ വ്യാജ പീഡന പരാതിയുണ്ടാക്കി പണം തട്ടാൻ ശ്രമിച്ചയാൾ പിടിയിൽ. കാഞ്ഞങ്ങാട് സ്വദേശി ശിവശങ്കറിനെയാണ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ ജീവനക്കാരനെതിരെ വ്യാജ പരാതി നൽകി, ഹോട്ടലുടമയിൽനിന്ന് പണം തട്ടാനുള്ള ശ്രമമാണ് പൊലീസ് ഇല്ലാതാക്കിയത്.
മാഹിയിലെ ലോഡ്ജിൽ മുറിയെടുത്തത് മുഹമ്മദ് ഇക്ബാൽ എന്ന പേരിലായിരുന്നു. കൂടെ ഭാര്യയും. എന്നാൽ ഭാര്യയെ റൂം ബോയ് പീഡിപ്പിച്ചെന്ന് കാണിച്ച് ഇയാൾ മൂന്ന് ദിവസത്തിന് ശേഷം മാഹി പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണം നടത്തിയപ്പോൾ ഉണ്ടായത് വൻ ട്വിസ്റ്റ്. പരാതിയും പരാതിക്കാരനുമെല്ലാം കള്ളം. മുഹമ്മദ് ഇക്ബാലെന്ന വ്യാജപ്പേരിൽ മുറിയെടുത്തത് കാഞ്ഞങ്ങാട് സ്വദേശി ശിവശങ്കറായിരുന്നു.
ഭാര്യയെന്ന പേരിൽ ഇയാൾ കൂടെ കൂട്ടിയത് ഭർത്താവ് ഉപേക്ഷിച്ച അറുപത്തിമൂന്നു വയസുകാരിയെയായിരുന്നു. ലോഡ്ജ് ഉടമയിൽ നിന്ന് പണം തട്ടാൻ ലക്ഷ്യമിട്ടായിരുന്നു പീഡിപ്പിച്ചെന്ന കള്ളപ്പരാതിയുണ്ടാക്കിയത്. തൃശ്ശൂരിലും സമാനമായ രീതിയിൽ ഒരു കുടുംബത്തി നിന്ന് ശിവശങ്കർ പണം തട്ടിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കൂടെയുള്ള സ്ത്രീയെ ഇതിനായി ഉപയോഗിച്ചു. മാഹിയിലെ പരാതി ഒറിജിനലാണെന്ന് വരുത്താൻ സ്ത്രീയെ മർദിക്കുകയും ചെയ്തു. ഇവർ പരിയാരം ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
Last Updated Jan 20, 2024, 3:38 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]