
വാഹന പരിശോധന സംബന്ധിച്ചുള്ള വിവാദ ഉത്തരവ് പിൻവലിച്ചു മലപ്പുറം എസ്പി. ബാറുകളിൽ നിന്ന് മദ്യപിച്ചു പുറത്തിറങ്ങുന്നവരെ വാഹന പരിശോധനയിൽ പിടികൂടരുതെന്നായിരുന്നു ഉത്തരവ് .ബാറുകളുടെ ഉള്ളിൽ നിന്ന് പിടികൂടരുത് എന്ന നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം. ( Malappuram SP withdraws the controversial order not to arrest those who come out of bars drunk during vehicle inspection )
ജില്ലാ പൊലീസ് മേധാവി എസ്എച്ച്ഒ മാർക്ക് നൽകിയ ഉത്തരവാണ് വിവാദമായത്. വാഹന പരിശോധന നടത്തുമ്പോൾ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാര പരിധിയിൽ നിന്നോ മദ്യപിച്ചിറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു നിർദേശം.
രാവിലെ ഇറങ്ങിയ ഉത്തരവ് വിവാദമായതോടെ വൈകുന്നേരം പിൻവലിച്ചു.മദ്യപിച്ചു വാഹനമോടിക്കൽ ഗുരുതര കുറ്റകൃത്യമായി നിലനിൽക്കെയാണ് എസ്പിയുടെ ഉത്തരവ് എന്നതാണ് ശ്രദ്ധേയം.ഉത്തരവ് തയ്യാറാക്കിയതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് പറ്റിയതാണെന്നാണ് എസ്പിയുടെ വിശദീകരണം.ബാറുകളുടെ ഉള്ളിൽ കയറി ആളുകളെ പിടികൂടരുതെന്ന നിർദേശത്തിലാണ് പിഴവ് പറ്റിയത്. ഇത്തരം പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ഉത്തരവ് ഇറക്കിയതെന്നും എസ്പി പറഞ്ഞു.
Story Highlights: Malappuram SP withdraws the controversial order not to arrest those who come out of bars drunk during vehicle inspection
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]