ദില്ലി: ദില്ലി ആസ്ഥാനമായ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആര്‍ട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ (CRAFT) ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഛായാഗ്രാഹകന്‍ മനേഷ് മാധവന് അര്‍ഹനായി. സിനിമാട്ടോഗ്രാഫി ആര്‍ട്ട് എന്ന വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹക പുരസ്ക്കാരമാണ് മനേഷിനെ തേടിയെത്തിയത്. ‘ഇലവീഴാപ്പൂഞ്ചിറ’ എന്ന ചിത്രത്തിലെ ഛായാഗ്രാഹക മികവാണ് പുരസ്കാരത്തിന് പരിഗണിച്ചത്.
പൊന്നിയന്‍ സെല്വന് എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച രവിവര്‍മനാണ് തമിഴില്‍ ഈ പുരസ്കാരം നേടിയത്. പ്രശസ്ത ഛായാഗ്രാഹകന്‍ സന്തോഷ് ശിവന് ക്രാഫ്റ്റ് ‘ഐക്കണ്‍ ഓഫ് സിനിമാട്ടോഗ്രഫി’ പുരസ്കാരം നേടി. വികാസ് ശിവരാമന് ചെയര്മാന് ആയ ജൂറിയാണ് പുരസ്കാരജേതാക്കളെ കണ്ടെത്തിയത്.
ഷാഹി കബീര്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘ഇലവീഴാപൂഞ്ചിറ’യില്‍ സൗബിന് ഷാഹിറും സുധി കോപ്പയുമായിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറയിലെ പോലീസ് എയിഡ് പോസ്റ്റിലെ രണ്ട് പോലീസുകാരുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്. ഈ സിനിമയുടെ ്അസാധാരണ ഭാവം ഒപ്പിയെടുക്കുന്നതായിരുന്നു മനേഷിന്റെ ക്യാമറ.

ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]