
അയോധ്യ പ്രതിഷ്ഠ ദിനം; പൊതു അവധി പ്രഖ്യാപിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍
ഡൽഹി: അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ പൊതു അവധി പ്രഖ്യാപിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍.
മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങള്‍ക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങള്‍ക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, അയോധ്യയില്‍ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ അഞ്ചാം ദിവസവും തുടരും. അതേ സമയം, അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടില്‍ പ്രധാനമന്ത്രിയുടെ ക്ഷേത്രപര്യടനത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രത്തില്‍ മോദി എത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കമ്പ രാമായണ പാരായണത്തില്‍ പങ്കുചേരും. രണ്ടു മണിക്ക് രാമേശ്വരത്ത് എത്തുന്ന മോദി രാമനാഥസ്വാമി ക്ഷേത്രത്തില്‍ ദർശനം നടത്തും. വൈകീട്ട് വരെ ക്ഷേത്രത്തില്‍ തുടരുന്ന മോദി, തീർത്ഥം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുണ്ട്. നാളെ ധനുഷ്കോടിയിലെ കോതണ്ടരാമ ക്ഷേത്രവും മോദി സന്ദർശിക്കും.