
ഉത്പാദനം കുറഞ്ഞതും ചൂട് കൂടിയതോടെ ആവശ്യക്കാരേറിയതും വില കുത്തനെ ഉയരാൻ കാരണമായി. കോട്ടയം, എറണാകുളം, ആലുവ ഭാഗത്ത് നിന്നുള്ള ചെറുകിട വ്യാപാരികളും പൾപ്പ്, സിറപ്പ് നിർമാതാക്കളുമാണ് പാഷൻ ഫ്രൂട്ടിന്റെ പ്രധാന ആവശ്യക്കാർ. കാണാൻ ആകർഷകമായ ചുവപ്പ്, റോസ് നിറങ്ങളിലുള്ള ഹൈബ്രിഡ് പാഷൻ ഫ്രൂട്ടും മഞ്ഞ നിറമുള്ള നാടൻ പാഷൻ ഫ്രൂട്ടും വിപണിയിലെത്തുന്നുണ്ട്. കാണാൻ ആകർഷകമായതിനാലും വലിപ്പം കൂടുതലായതു കൊണ്ടും ഹൈബ്രിഡ് ഇനത്തിനാണ് ചെറുകിട വിപണിയിൽ ആവശ്യക്കാർ കൂടുതൽ. എന്നാൽ ഉള്ളിലെ പൾപ്പിന് നിറവും മണവും നാടൻ ഇനത്തിനാണ്.
പൾപ്പും സിറപ്പും നിർമിക്കുന്നവർക്കും മഞ്ഞ നിറമുള്ള നാടൻ പാഷൻ ഫ്രൂട്ടാണ് ഇഷ്ടം. നാടൻ ഹൈബ്രിഡ് പാഷൻ ഫ്രൂട്ട് ഇനങ്ങൾ അഭ്യന്തര വിപണി കൈയടക്കുമ്പോൾ കയറ്റുമതിക്കാർ ഹൈറേഞ്ചിൽ തേടുന്നത് കാന്തല്ലൂർ പാഷൻ ഫ്രൂട്ടാണ്. മധുരമാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പ്രത്യേക പരിപാലനം കൂടാതെ വേലികളിലും മറ്റും പടർന്ന് വളർന്ന് മികച്ച ഉത്പാദനവും വിലയും ലഭിക്കുന്ന ഫാഷൻ ഫ്രൂട്ട് വ്യാപകമായി കൃഷി ചയ്യുന്നതിലൂടെ കർഷകന് പുത്തൻ വരുമാന മാർഗങ്ങളും വഴികളുമാണ് തുറന്നു കിട്ടുന്നത്. കുറഞ്ഞ സ്ഥലത്ത് വേലി, മതിൽ, ചെറുമരങ്ങൾ, പന്തൽ തുടങ്ങിയവയിൽ പടർത്തി വളർത്തിയെടുക്കാവുന്ന ഫാഷൻ ഫ്രൂട്ട് അഞ്ചുനാട് മേഖലകളിലെ കാലാവസ്ഥയിൽ മികച്ച രീതിയിൽ വളരാറുണ്ട്. വളർച്ചക്ക് അനുയോജ്യ ഘടകങ്ങളായ തണുപ്പള്ള കാലാവസ്ഥയും നീർവാർച്ചയുള്ള മണ്ണുമാണ് പ്രധാന കാരണം. കീടരോഗബാധ കുറവാണ് എന്നുള്ളതും കർഷകന്റെ ചെലവ് കുറക്കും. നട്ട് ഒമ്പതാം മാസം മുതൽ കായ്ച്ച് തുടങ്ങുന്ന പാഷൻ ഫ്രൂട്ട് വർഷത്തിൽ 6 മാസം വിളവെടുക്കാം. ചെറിയ സുഗന്ധവും ഉണ്ടാവും. വളപ്രയോഗമോ കീടനാശിനികളോ ഇല്ലാതെ വളരുന്ന ഇവ സഞ്ചാരികളും വാങ്ങിച്ചു കൂട്ടുക പതിവാണ്.